World

ഫിലിപ്പീന്‍ അംബാസഡര്‍ രാജ്യം വിടണമെന്ന് കുവൈത്ത്

കുവൈത്ത്: ഫിലിപ്പീന്‍ അംബാസഡര്‍ റിനാത്തോ വില്ലയോട് ഒരാഴ്ചയ്ക്കകം നാട് വിടണമെന്ന് കുവൈത്ത്. ഫിലിപ്പീനിലുള്ള കുവൈത്ത് അംബാസഡര്‍ സാലഹ് അഹ്മദിനെ തിരിച്ചുവിളിച്ചിട്ടുമുണ്ട്. കുവൈത്തില്‍ ജോലി ചെയ്യുന്ന ഫിലിപ്പീന്‍കാര്‍ക്കു നേരെയുണ്ടായ മോശമായ പെരുമാറ്റത്തെ സംബന്ധിച്ച തര്‍ക്കമാണ് നയതന്ത്ര പ്രതിനിധിയോട് രാജ്യം വിടാന്‍ നിര്‍ദേശം നല്‍കിയത്.
കുവൈത്തില്‍ ജോലി ചെയ്യുന്ന തങ്ങളുടെ ആയമാര്‍ക്ക് സംരക്ഷണം നല്‍കുന്നില്ലെങ്കില്‍ അവരെ രക്ഷിക്കാന്‍ തങ്ങള്‍ തയ്യാറാണെന്ന കുവൈത്തിലെ ഫിലിപ്പീന്‍ അംബാസഡര്‍ റിനാത്തോ വില്ലയുടെ അഭിമുഖമാണ് കുവൈത്ത് സര്‍ക്കാരിനെ  ചൊടിപ്പിച്ചത്. നിരവധി ഫിലിപ്പീന്‍ തൊഴിലാളികള്‍ കുവൈത്തില്‍ ആത്മഹത്യ ചെയ്തുവെന്ന വാര്‍ത്തകളെ തുടര്‍ന്നാണ് ഒരു മാസമായി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്.
രാജ്യത്തുനിന്നുള്ള തൊഴിലാളികളുടെ ജീവന്‍ രക്ഷിക്കേണ്ടത് തങ്ങളുടെ കടമയാെണന്നു ഫിലിപ്പീന്‍ വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കിയിരുന്നു. കുവൈത്തില്‍ ഗാര്‍ഹിക തൊഴിലാളികളെ തട്ടിക്കൊണ്ടു പോവുന്നതായി ആരോപിച്ച ഫിലിപ്പീന്‍ സര്‍ക്കാരിനോട് ഇരയാക്കപ്പെട്ടവരുടെ പേര് മൂന്നു ദിവസത്തിനകം നല്‍കണമെന്നു കുവൈത്ത് ആവശ്യപ്പെട്ടിരുന്നെങ്കിലും ഫിലിപ്പീന്‍ അതു നല്‍കിയിരുന്നില്ല.
Next Story

RELATED STORIES

Share it