Flash News

ഫിലിപ്പീന്‍സ്: സ്‌ഫോടനങ്ങളില്‍ രണ്ടു മരണം



മനില: ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയിലുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ രണ്ടു മരണം. ഒരാഴ്ചയ്ക്കിടെയുണ്ടാവുന്ന രണ്ടാമത്തെ സംഭവമാണിത്. നിരവധി ചേരികളുള്ള മനിലയുടെ പഴയ നഗരത്തിന്റെ ഭാഗമായ ക്വിയാപോയിലാണു സ്‌ഫോടനങ്ങളുണ്ടായത്. സംഭവത്തില്‍ നാലുപേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തതായി മനില പോലിസ് മേധാവി ഓസ്‌കാര്‍ അല്‍ബായല്‍ഡി പറഞ്ഞു. ഇവിടെ ഏപ്രില്‍ 29നും സ്‌ഫോടനമുണ്ടായിരുന്നു.
Next Story

RELATED STORIES

Share it