Flash News

ഫിലിപ്പീന്‍സ് മുന്‍ പ്രസിഡന്റിനെതിരേ ക്രിമിനല്‍ കേസ്



മനില: ഫിലിപ്പീന്‍സ് മുന്‍ പ്രസിഡന്റ് ബെനിഗ്‌നോ അക്വിനോയ്‌ക്കെതിരേ അഴിമതി വിരുദ്ധസമിതി ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തു. 2015ല്‍ നടന്ന പോലിസ് റെയ്ഡില്‍ 44 കമാന്‍ഡര്‍ കൊല്ലപ്പെട്ട സംഭവത്തിലാണു മുന്‍ പ്രസിഡന്റ് ബെനിഗ്‌നോ അക്വിനോയ്‌ക്കെതിരേ നടപടി. മാമസപാനോയിലെ മിന്‍ഡാനോയില്‍ ബോംബ് നിര്‍മാതാവിനെ അറസ്റ്റ് ചെയ്യുന്നതിനുള്ള സൈനികനീക്കം മോശമായി കൈകാര്യം ചെയ്—തെന്നാണ് മുന്‍ പ്രസിഡന്റിനെതിരായ ആരോപണം. സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്നത്തെ പോലിസ് ചീഫിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
Next Story

RELATED STORIES

Share it