ഫിലിപ്പീന്‍സ് കൂട്ടക്കൊല: 21 പോലിസുദ്യോഗസ്ഥരെ പിരിച്ചുവിട്ടു

മനില: തെക്കന്‍ ഫിലിപ്പീന്‍സില്‍ ആറു വര്‍ഷം മുമ്പ് 32 മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെ 58 പേരെ കൂട്ടക്കൊല നടത്തിയ സംഭവത്തില്‍ 21 പോലിസ് ഉദ്യോഗസ്ഥരെ സംഭവം അന്വേഷിച്ച പോലിസ് ബോര്‍ഡ് പിരിച്ചുവിട്ടു. പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകനും അംഗരക്ഷകനും ചേര്‍ന്നാണു കൂട്ടക്കൊല നടത്തിയത്.
2009ല്‍ മഗുയിന്‍ഡനാവോ പ്രവിശ്യയിലാണു സംഭവം. കൂട്ടക്കൊല തടയുന്നതില്‍ പരാജയപ്പെട്ടതിനാലാണ് ഇവരെ പിരിച്ചുവിട്ടതെന്ന് അധികൃതര്‍ പ്രസ്താവനയില്‍ പറയുന്നു. പോലിസുകാരില്‍ ഒരാളൊഴികെ മൃതദേഹങ്ങളോടു അപമര്യാദയായി പെരുമാറിയെന്നു നേരത്തേ കണ്ടെത്തിയിരുന്നു.
Next Story

RELATED STORIES

Share it