Flash News

ഫിലിപ്പീന്‍സില്‍ സ്‌കൂള്‍ ആക്രമിച്ച സായുധസംഘം പിന്‍വാങ്ങി



മനില: ഫിലിപ്പീന്‍സിലെ കോട്ടബാറ്റോ പ്രവിശ്യയിലുള്ള ഗ്രാമത്തിലെ സ്‌കൂളിലേക്ക് ഇരച്ചുകയറി 12 പേരെ തടവിലാക്കിയ ഇസ്്‌ലാമിക പോരാളികള്‍ സൈനിക തിരിച്ചടിയെ തുടര്‍ന്നു പിന്‍മാറി. സായുധസംഘം പിന്‍വാങ്ങിയെന്നും സ്‌കൂള്‍ പരിസരം സുരക്ഷിതമായെന്നും സൈന്യം അറിയിച്ചു. ആറു പുരുഷന്‍മാരെയും ആറു കുട്ടികളെയും സംഘം തടവിലാക്കിയെന്നായിരുന്നു റിപോര്‍ട്ടുകള്‍. എന്നാല്‍, കുട്ടികളെയാരെയും തടവിലാക്കിയിട്ടില്ലെന്നു സൈന്യം സ്ഥിരീകരിച്ചു. അഞ്ചുപേര്‍ ഇപ്പോഴും സംഘത്തിന്റെ കൈവശമാണെന്നാണ് സൂചന. പിഗ്കാവായന്‍ നഗരത്തിനു സമീപമുള്ള മാലഗാകിറ്റ് ഗ്രാമത്തെയാണ് ഐഎസ് ബന്ധമുള്ള ബാങ്‌സാമൊറോ ഇസ്‌ലാമിക് ഫ്രീഡം ഫൈറ്റേഴ്‌സ് (ബിഐഎഫ്എഫ്) പ്രവര്‍ത്തകര്‍ ആക്രമിച്ചത്.
Next Story

RELATED STORIES

Share it