Flash News

ഫിലിപ്പീന്‍സിലെ സൈനിക നടപടി :ക്ഷാമം രൂക്ഷമായി



മനില: ഐഎസിനെതിരേ സൈനിക നടപടി തുടരുന്ന ദക്ഷിണ ഫിലിപ്പീന്‍സ് നഗരമായ മറാവിയിലെ ദുരിതങ്ങള്‍ക്ക് ആക്കംകൂട്ടി ക്ഷാമവും പിടിമുറുക്കുന്നു. രണ്ടാഴ്ചയായി തുടരുന്ന പോരാട്ടത്തില്‍ ഇതിനോടകം 1,80,000ഓളം നഗരവാസികള്‍ പലായനം ചെയ്തു. വിമത പോരാളികളില്‍നിന്നു ശക്തമായ ചെറുത്തുനില്‍പ്പ് ഉയരുന്നതിനാല്‍ സൈനിക നടപടി എന്നു തീരുമെന്നതില്‍ അധികാരികള്‍ക്ക് ഉത്തരമില്ല. അഭയാര്‍ഥി ക്യാംപിലടക്കം സ്ഥിതി രൂക്ഷമാണ്. നിലവില്‍ സന്നദ്ധപ്രവര്‍ത്തകര്‍ നല്‍കുന്ന തുച്ഛമായ ഭക്ഷണം മാത്രമാണ് മേഖലയിലെ ജനങ്ങള്‍ക്ക് ആശ്വാസം. അതുതന്നെ ഒരുകുപ്പി വെള്ളമോ ബിസ്‌കറ്റോ മാത്രമാണ്. ക്യാംപുകളിലെ നവജാത ശിശുക്കളുടെ സ്ഥിതി ഏറെ ദയനീയമാണ്.  മിക്ക കുട്ടികളിലും കടുത്ത പോഷകാഹാരക്കുറവുണ്ടെന്ന് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
Next Story

RELATED STORIES

Share it