ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് വിദ്യാര്‍ഥികള്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചു

പൂനെ: യോഗ്യതകളില്ലാത്ത ഗജേന്ദ്ര ചൗഹാനെ ചെയര്‍മാനാക്കുന്നതില്‍ പ്രതിഷേധിച്ച് സമരം ചെയ്തതിന് അറസ്റ്റിലായ 35 ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് വിദ്യാര്‍ഥികള്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചു. ചൗഹാന്റെ നിയമനത്തിനെതിരായ സമരത്തിന്റെ ഭാഗമായി ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ പ്രശാന്ത് പ്രതാപിനെ മുറിയില്‍ തടഞ്ഞുവച്ചുവെന്നാണ് വിദ്യാര്‍ഥികള്‍ക്കെതിരായ കുറ്റം. കഴിഞ്ഞ ആഗസ്ത് 17 നായിരുന്നു സംഭവം. ഇന്നലെ കുറ്റപത്രം സമര്‍പ്പിച്ച 35 പേരില്‍ 5 പേര്‍ക്ക് നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. 30 പേര്‍ക്ക് ഇന്നലെയാണ് കോടതി ജാമ്യം അനുവദിച്ചത്. വിദ്യാര്‍ഥി സമരത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലിസ് കൂടുതല്‍ വിദ്യാര്‍ഥികളെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
ചൗഹാന്റെ നിയമനവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ നയിച്ച സമരം 139 ദിവസം നീണ്ടുനില്‍ക്കുകയും ദേശീയശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തിരുന്നു.
Next Story

RELATED STORIES

Share it