Flash News

ഫിറ്റോസ്‌കോപ്പി ലേസര്‍ ചികില്‍സ സൈമര്‍ ആശുപത്രിയില്‍ വിജയം



കൊച്ചി: ഗര്‍ഭപാത്രത്തിലെ മറുപിള്ളയെ വേര്‍പ്പെടുത്തുന്ന ഫിറ്റോസ്‌കോപ്പി ലേസര്‍ ചികില്‍സ ഇനി കേരളത്തിലും. ഇടപ്പള്ളി ചേരാനെല്ലൂര്‍ ആസ്ഥാനമായ സൈമര്‍ ആശുപത്രിയിലാണ് ഈ ചികില്‍സാരീതി വിജയകരമായി പരീക്ഷിച്ചത്. 34 ആഴ്ച നീണ്ടുനിന്ന ഗര്‍ഭാവസ്ഥക്കൊടുവില്‍ ആരോഗ്യമുള്ള ഇരട്ടകളെയാണ് പുറത്തെടുക്കുവാന്‍ സാധിച്ചതെന്നും ഈ വിജയത്തില്‍ ഏറെ സന്തോഷിക്കുന്നെന്നും സൈമര്‍ ഹോസ്പിറ്റലിന്റെ മേധാവി ഡോ. കെ കെ ഗോപിനാഥന്‍ പറഞ്ഞു. ഇരട്ട ഭ്രൂണങ്ങള്‍ കാണുന്ന ഗര്‍ഭാവസ്ഥ ഏറെ സങ്കീര്‍ണമാണ്. ഇത്തരം ഇരട്ട കുട്ടികള്‍ പലപ്പോഴും കൂടിച്ചേര്‍ന്നിരിക്കും. ഇതുമൂലം രക്ത വിതരണത്തിലെ അനുപാതം കൃത്യമാവുകയുമില്ല. ഈ സാഹചര്യത്തില്‍ ട്വിന്‍ ടു ട്വിന്‍ ട്രാന്‍സ്ഫ്യൂഷന്‍  സിന്‍ഡ്രോം (ടിടിടിഎസ്) ചികില്‍സയിലൂടെ ഇവരെ വേര്‍പ്പെടുത്തി വ്യത്യസ്ത അണ്ഡാശയങ്ങളിലാക്കുന്ന ചികില്‍സാരീതിയാണ് ഇത്. സൈമറിലെ കണ്‍സല്‍ട്ട്ന്റ് ആന്റ് സയന്റിഫിക് ഡയറക്ടര്‍ ഡോ. പരശുറാം ഗോപിനാഥാണ് ചികില്‍സകള്‍ക്ക് നേതൃത്വം നല്‍കിയത്.
Next Story

RELATED STORIES

Share it