Flash News

ഫിറോസിന് സീറ്റ് വേണ്ടെന്നു പറയില്ല : യൂത്ത്‌ലീഗ്



മലപ്പുറം: വേങ്ങര നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിന് സീറ്റ് വേണ്ടെന്നു പറയില്ലെന്നു മുസ്‌ലിം യൂത്ത്‌ലീഗ് മലപ്പുറം ജില്ലാ ഭാരവാഹികള്‍. ജലസംരക്ഷണ കാംപയിനുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. സ്ഥാനാര്‍ഥിയെ തീരുമാനിക്കേണ്ടത് മുസ്‌ലിം ലീഗാണ്. ഫിറോസിന് സീറ്റ് ആവശ്യപ്പെടുമോയെന്ന ചോദ്യത്തിനാണ് നേതാക്കള്‍ മറുപടി നല്‍കിയത്. കെ എം ഷാജിയും എന്‍ ഷംസുദ്ദീനും നിയമസഭയിലെ യൂത്ത്‌ലീഗ് പ്രതിനിധികളാണെന്നും അവര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ മുസ്‌ലിം യൂത്ത്‌ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് അന്‍വര്‍ മുള്ളംപാറ, ജനറല്‍ സെക്രട്ടറി കെ പി അഷ്‌റഫ്, ഖജാഞ്ചി സുബൈര്‍ തങ്ങള്‍, വൈസ് പ്രസിഡന്റ് വി കെ എം ഷാഫി, മുസ്തഫ അബ്ദുള്‍ ലത്തീഫ് പങ്കെടുത്തു.
Next Story

RELATED STORIES

Share it