ഫിയൊറെന്റീനയെ റോമ തകര്‍ത്തു

റോം: ഇറ്റാലിയന്‍ ലീഗ് (സെരി എ) ഫുട്‌ബോളിലെ മൂന്നും നാലും സ്ഥാനക്കാര്‍ തമ്മിലുള്ള മല്‍സരത്തില്‍ എഎസ് റോമയ്ക്ക് തകര്‍പ്പന്‍ ജയം. ഫിയൊറെന്റീനയെ സ്വന്തം കാണികള്‍ക്കു മുന്നില്‍ റോമ 4-1നു തുരത്തുകയായിരുന്നു.
ഈജിപ്ഷ്യന്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് സലായുടെ ഇരട്ടഗോളാണ് റോമയ്ക്ക് അനായാസ ജയം സമ്മാനിച്ചത്. 25, 58 മിനിറ്റുകളാണ് താരം വലകുലുക്കിയത്. സ്റ്റീഫന്‍ എല്‍ ഷെറാവിയും (22ാം മിനിറ്റ്) ഡിയേഗോ പെറോറ്റിയും (38) ഓരോ തവണ ലക്ഷ്യംകണ്ടു. ഫിയൊറെന്റീനയുടെ ഏകഗോള്‍ ആദ്യപകുതിയുടെ ഇഞ്ചുറിടൈമില്‍ ജോസിപ് ഇലിസിച്ചിന്റെ വകയായിരുന്നു.
ജയത്തോടെ ലീഗിലെ രണ്ടാംസ്ഥാനക്കാരായ നാപ്പോളിയുമായുള്ള അകലം റോമ രണ്ടു പോയിന്റാക്കി കുറച്ചു.
Next Story

RELATED STORIES

Share it