Flash News

ഫിഫ ലോകകപ്പ് യോഗ്യതാ മല്‍സരങ്ങള്‍ ഇന്ന് മുതല്‍ : തലവിധി മാറ്റാന്‍ അര്‍ജന്റീന; പ്രതീക്ഷയോടെ പെറു



ബ്യൂണസ് ഐറിസ്: റഷ്യന്‍ ലോകകപ്പിനുള്ള ടിക്കറ്റ് ഉറപ്പിക്കാന്‍ ലാറ്റിനമേരിക്കയിലും യൂറോപിലും രാജ്യങ്ങള്‍ ഇന്ന് കളത്തില്‍. ഇന്ന് പുലര്‍ച്ചെ മുതല്‍ യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ മേഖലാ യോഗ്യതാ മല്‍സരങ്ങള്‍ ആരംഭിക്കുമ്പോള്‍ അതില്‍ ഏറെ നിര്‍ണായകം അര്‍ജന്റീനയ്ക്കാണ്. 2014 ലോകകപ്പില്‍ ഫൈനലില്‍ കപ്പ് നഷ്ടപ്പെടുത്തിയ അര്‍ജന്റീന, അഞ്ച് റൗണ്ടുകള്‍ പിന്നിട്ടിട്ടും യോഗ്യത നേടിയിട്ടില്ല. നിലവില്‍ അഞ്ചാം സ്ഥാനത്തുള്ള അര്‍ജന്റീനയുടെ ഇന്നത്തെ എതിരാളികള്‍ പെറുവാണ്. കരുത്തില്‍ അര്‍ജന്റീനയെ കവച്ചുവയ്ക്കാന്‍ പെറുവിന് സാധിക്കില്ലെങ്കിലും മൂന്ന് തുടര്‍ജയങ്ങളുടെ ആത്മവിശ്വാസം അവര്‍ക്ക് കരുത്തേകുന്നു. ആദ്യ രണ്ട് മല്‍സരങ്ങളില്‍ കരുത്തറിയിച്ചെങ്കിലും പിന്നീട് തോല്‍വിയും തുടര്‍ സമനിലയുമായി അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട അര്‍ജന്റീനയാവട്ടെ, ഇന്ന് സ്വന്തം മണ്ണില്‍ വിജയ വഴിയിലേക്ക് മടങ്ങിയെത്താമെന്ന പ്രതീക്ഷയിലാണ്. നിലവിലെ പ്രകടനങ്ങളുടെ പട്ടിക പരിശോധിച്ചാല്‍ വിജയ സാധ്യത ഏറെയാണെന്നതിനാല്‍ ഗ്രൂപ്പില്‍ നാലാം സ്ഥാനക്കാരായി ലോകകപ്പിന് അരികിലെത്തിയ പെറുവിന് ഇന്ന് പ്രതീക്ഷയ്ക്ക് വകയുണ്ട്. ഇതേസമയം തന്നെ ഇക്വഡോറുമായി കരുത്ത് പരീക്ഷിക്കുന്ന ചിലി വിജയിക്കുകയും അര്‍ജന്റീന തോല്‍ക്കുകയും ചെയ്താല്‍ ലയണല്‍ മെസ്സിക്കും കൂട്ടര്‍ക്കും റഷ്യന്‍ ടിക്കറ്റ് വിദൂരത്താവും. ലാറ്റിനമേരിക്കന്‍ മേഖലയില്‍ നിന്ന് ആദ്യം യോഗ്യത നേടിയെടുത്ത ബ്രസീല്‍ ഇന്ന് ബൊളീവിയയെയും ഉറുഗ്വേ വെനസ്വേലയേയും എതിരിടും. കൊളംബിയ- പരാഗ്വ മല്‍സരമാണ് ഈ മേഖലയില്‍ നടക്കുന്ന മറ്റൊന്ന്. യൂറോപ്യന്‍ മേഖലയില്‍ ഇംഗ്ലണ്ട് സ്ലൊവേനിയെയും നിലവിലെ ചാംപ്യന്മാരായ ജര്‍മനി അയര്‍ലന്‍ഡിനെയും നേരിടും. ഗ്രൂപ്പ് എഫില്‍ ഒന്നാം സ്ഥാനക്കാരാണ് ഇംഗ്ലണ്ട്. ജര്‍മനി നേരത്തെ തന്നെ ലോകകപ്പ് യോഗ്യത കരസ്ഥമാക്കിയിരുന്നു.
Next Story

RELATED STORIES

Share it