ഫിഫ റാങ്കിങില്‍ അര്‍ജന്റീന തലപ്പത്ത്

സൂറിച്ച്: ലാറ്റിനമേരിക്കന്‍ ഫുട്‌ബോളിലെ പവര്‍ഹൗസുകളായ അര്‍ജന്റീന ഫിഫ റാങ്കിങില്‍ തലപ്പത്തേക്കു കയറി. യൂറോപ്യന്‍ ടീം ബെല്‍ജിയത്തെ പിന്തള്ളിയാണ് അര്‍ജന്റീന നമ്പര്‍ വണ്ണായത്. ലോകകപ്പ് യോഗ്യതാറൗണ്ടിലെ മികച്ച പ്രകടനം അര്‍ജന്റീനയ്ക്കു തുണയാവുകയായിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ നഷ്ടമായ ഒന്നാംറാങ്ക് അര്‍ജന്റീന ഇത്തവണ തിരിച്ചുപിടിക്കുകയായിരുന്നു.
ഇന്നലെ പ്രഖ്യാപിച്ച റാങ്കിങില്‍ ആദ്യ 10 സ്ഥാനങ്ങളില്‍ ലാറ്റിനമേരിക്കയുടെ ആധിപത്യമാണ്. കോപ അമേരിക്ക ചാംപ്യന്‍മാരായ ചിലിയാണ് മൂന്നാംസ്ഥാനത്തെങ്കില്‍ കൊളംബിയ നാലാമതും ബ്രസീല്‍ ഏഴാമതും ഉറുഗ്വേ ഒമ്പതാമതുമുണ്ട്. അതേസമയം, ഇന്ത്യ 162ാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു
Next Story

RELATED STORIES

Share it