ഫിഫ ബാലണ്‍ ഡിയോര്‍: ജേതാവിനെ നാളെ പ്രഖ്യാപിക്കും

സൂറിച്ച്: കഴിഞ്ഞ വര്‍ഷത്തെ ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോ ളറെ നാളെ പ്രഖ്യാപിക്കും. ലോകത്തെ ഏറ്റ വും മികച്ച ഫുട്‌ബോളര്‍ക്ക് ഫിഫ നല്‍കുന്ന ബാലണ്‍ ഡിയോര്‍ പുരസ്‌കാരം ആര്‍ക്കാവുമെന്ന ഉറ്റുനോക്കുകയാണ് ആരാധകര്‍. സൂപ്പര്‍ താരങ്ങളായ ലയണല്‍ മെ സ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, നെയ്മര്‍ എന്നിവരാണ് പുരസ്‌കാരത്തിനായി അവസാന മൂന്നംഗ പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളത്.
കഴിഞ്ഞ രണ്ട് തവണയും റയല്‍ മാഡ്രിഡിന്റെ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്കായിരുന്നു പുരസ്‌കാരം. എന്നാല്‍, ക്രിസ്റ്റ്യാനോയ്ക്കു മുമ്പ് തുടര്‍ച്ചയായി മൂന്ന് തവണ ബാലണ്‍ ഡിയോര്‍ നേടി റെക്കോഡിട്ട ബാഴ്‌സലോണയുടെ അര്‍ജന്റൈന്‍ സൂപ്പര്‍ താരം മെസ്സിക്കാണ് ഇത്തവണ പുരസ്‌കാരത്തിന് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്.
ആദ്യമായാണ് ബാഴ്‌സലോണയുടെ ബ്രസീലിയന്‍ സ്റ്റാര്‍ നെയ്മര്‍ മൂന്നംഗ പട്ടികയില്‍ ഇടം കണ്ടെത്തുന്നത്. കഴിഞ്ഞ വര്‍ഷം ബാഴ്‌സലോണയ്ക്ക് അഞ്ച് കിരീടങ്ങള്‍ നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതാണ് മെസ്സിക്ക് മുന്‍തൂക്കം നല്‍കുന്നത്.
Next Story

RELATED STORIES

Share it