Sports

ഫിഫ പ്രസിഡന്റാവാനില്ലെന്ന് പെലെ

കൊല്‍ക്കത്ത: സെപ് ബ്ലാറ്ററുടെ പകരക്കാരനായി ഫിഫ പ്രസിഡന്റ് സ്ഥാനത്തെത്താന്‍ തനിക്ക് ആഗ്രഹമില്ലെന്നു ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെ വ്യക്തമാക്കി. മൂന്നു ദിവസത്തെ ഇന്ത്യന്‍ പര്യടനത്തിന്റെ ഭാഗമായി കൊല്‍ക്കത്തയിലെത്തിയ ശേഷം സംസാരിക്കുകയായിന്നു അദ്ദേഹം. ലോക ഫുട്‌ബോളില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ താന്‍ കണ്ട ഏറ്റവും മികച്ച കളിക്കാരന്‍ അര്‍ജന്റീനയുടെ ലയണല്‍ മെസ്സിയാണന്നും പെലെ അഭിപ്രായപ്പെട്ടു.ന്യൂജനറേഷന്‍ ഫുട്‌ബോള്‍ കടുപ്പംഫിഫയിലെ അഴിമതിയുമായി ബന്ധപ്പെട്ട് അടുത്തിടെയുണ്ടായ വിവാദങ്ങളെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. തന്റെ കാലഘട്ടത്തേക്കാള്‍ ഫുട്‌ബോള്‍ ഇപ്പോള്‍ കൂടുതല്‍ കടുപ്പമേറിയതാണെന്നു പെലെ പറഞ്ഞു. ''പഴയ കാലഘട്ടത്തില്‍ മാത്രമല്ല, ഇപ്പോഴത്തെ കാലഘട്ടത്തിലും എനിക്ക് മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയും.

കാരണം, കളിക്കാനുള്ള കഴിവ് ദൈവം നല്‍കിയതാണ്. അത് എന്തൊക്കെ പ്രതിബന്ധങ്ങളുണ്ടായാ ലും പുറത്തെടുക്കാന്‍ സാധിക്കും. ഫുട്‌ബോളെന്നത് വളരെയധികം പ്രതിഭ ആവശ്യമുള്ള കായിക ഇനമാണ്. എനിക്കു മാത്രമല്ല, ബെറ്റോയ്ക്കും ഇപ്പോഴത്തെ കാലഘട്ടത്തിലും മികവുറ്റ കളി പുറത്തെടുക്കാന്‍ കഴിയുമെന്ന് ഉറപ്പുണ്ട്''- അദ്ദേഹം വിശദമാക്കി.ക്രിസ്റ്റ്യാനോയേക്കാള്‍ കേമന്‍ മെസ്സിവ്യത്യസ്ത കാലഘട്ടങ്ങളില്‍ കളിച്ച താരങ്ങളെ താരതമ്യം ചെയ്യുക വിഷമകരമാണ്. എന്നാല്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ ലോകം കണ്ട മികച്ച കളിക്കാരന്‍ ആരെന്നു ചോദിച്ചാല്‍ മെസ്സിയെന്ന ഉത്തരം മാത്രമാണ് ഞാന്‍ നല്‍കുക. പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോ, എന്റെ നാട്ടുകാരന്‍ കൂടിയായ നെയ്മര്‍ എന്നിവരും മോശക്കാരല്ല. എന്നാല്‍ പ്രതിഭയെ അളക്കുമ്പോള്‍ മെസ്സി ഇവര്‍ക്കെല്ലാം മുകളിലാണ്. എല്ലായ്‌പ്പോഴും മുന്നോട്ട് കയറികളിച്ച് ഗോള്‍ നേടാന്‍ ശ്രമിക്കുന്ന ശൈലിയാണ് ക്രിസ്റ്റിയാനോയുടേത്. എന്നാല്‍ മെസ്സിയുടെ ശൈലി ഇതില്‍ നിന്നു തികച്ചും വ്യത്യസ്തമാണ്.

ഒരു സ്വപ്‌ന ഇലവനെ ഞാന്‍ തിരഞ്ഞെടുക്കുകയാണെങ്കില്‍ രണ്ടു പേരും തീര്‍ച്ചയായും ടീമിലുണ്ടാവും - മൂന്നു തവ ണ ലോകകിരീടത്തില്‍ മുത്തമിടാന്‍ ഭാഗ്യം ലഭിച്ച ഏകതാരം കൂടിയായ പെലെ കൂട്ടിച്ചേര്‍ത്തു.ബ്രസീല്‍ ടീമിന് ഒത്തിണക്കം കുറവ്നാട്ടില്‍ നടന്ന കഴിഞ്ഞ ലോകകപ്പിന്റെ സെമി ഫൈനലില്‍ ജര്‍മനിയോടേറ്റ 1-7ന്റെ നാണംകെട്ട തോല്‍വിയെക്കുറിച്ച് അദ്ദേഹത്തിന്റെ പ്രതികരണം ഇതായിരുന്നു- ബ്രസീല്‍ ടീമിനു പഴയതുപോലെ വിജയതൃഷ്ണ യില്ല. എന്നാല്‍ ഫുട്‌ബോളിനോട് അവര്‍ക്കുള്ള ആവേശം കുറഞ്ഞതായി എനിക്കു തോന്നുന്നില്ല. ലോകത്തിലെ മികച്ച താരങ്ങള്‍ ബ്രസീല്‍ ടീമിലുണ്ട്. എന്നാല്‍ അവരെ വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നില്ല. നെയ്മറെപ്പോലെ വ്യക്തിഗത മികവുള്ള താരങ്ങള്‍ ടീമിലുള്ളത് മുതല്‍കൂട്ട് തന്നെയാണ്. എന്നാല്‍ ഒരാളെ മാത്രം ആശ്രയിച്ച് ടീമിന് കൂടുതല്‍ മുന്നേറുക ദുഷ്‌കരമാണ്. ഒരു ടീമെന്ന നിലയില്‍ ഒത്തൊരുമയോടെ കളിച്ചെങ്കില്‍ മാത്രമേ നേട്ടം കൊയ്യാന്‍ സാധിക്കുകയുള്ളൂ. അതു തന്നെയാണ് ബ്രസീല്‍ ടീം നേരിടുന്ന പ്രധാന പ്രശ്‌നവും. എന്റെയൊക്കെ കാലഘട്ടത്തില്‍ ക്ലബ്ബുകളാണ് താരങ്ങളെ നിയന്ത്രിച്ചിരുന്നത്.

എന്നാല്‍ ഇപ്പോള്‍ ഇതു ചെയ്യുന്നത് വിവിധ ഏജന്റുമാരാണ്.മറഡോണയെക്കുറിച്ച് ഉരിയാടിയില്ലതന്റെ ദൈര്‍ഘ്യമേറിയ വാര്‍ത്താസമ്മേളനത്തില്‍ പെലെ ഒരിക്കല്‍പ്പോലും അര്‍ജന്റീനയുടെ ഇതിഹാസതാരമായ ഡീഗോ മറഡോണയെക്കുറിച്ച് പരാമര്‍ശിച്ചില്ല. തന്നെ ആകര്‍ഷിച്ച ബ്രസീലുകാരനല്ലാത്ത താരം ലോകകപ്പ് വിജയത്തില്‍ പങ്കാളി യായ ഇംഗ്ലണ്ടിന്റെ ബോബി മൂറാണെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ ബ്രസീലിന്റെ എക്കാലത്തെ യും മികച്ച ഒരു താരം ആരാണെന്ന് ചോദിച്ചപ്പോള്‍ ഒരാളുടെ പേര് മാത്രം പറയുക ശരിയല്ലെന്നായിരുന്നു പെലെയുടെ മറുപടി.നിരവധി ലോകോത്തര താരങ്ങ ള്‍ക്കൊപ്പം കളിക്കാന്‍ എനിക്കു ഭാഗ്യമുണ്ടായി.

17ാം വയസ്സില്‍ ഞാന്‍ ഫുട്‌ബോള്‍ കളിക്കാന്‍ ആരംഭിച്ചപ്പോള്‍ പലരും എന്നെ പുകഴ്ത്തി. അന്ന് ഇതിഹാസങ്ങളായ ദീദി, വാവ, ഗരിഞ്ഞ എന്നിവര്‍ ഫുട്‌ബോളില്‍ സജീവമായിരുന്നു. പിന്നീട് സീക്കോയും വന്നു. ആരാണ് മികച്ച താരമെന്ന് കണ്ടെ ത്തുക ബുദ്ധിമുട്ടാണ്. എന്നാല്‍ ലോകത്തെ മികച്ച കോച്ച് ആരെന്ന ചോദ്യത്തിന് പെലെയ്ക്ക് ഒരു മറുപടി മാത്രമേ ഉണ്ടായിരുന്നുള്ളൂ. 1970ല്‍ താനുള്‍പ്പെടുന്ന ബ്രസീല്‍ ടീമിനെ ലോകകിരീടത്തിലേക്കു നയിച്ച മരിയോ ജോര്‍ജെ ലോ ബോ സഗാല്ലോയായിരുന്നു അത്. കളിക്കാരനെന്ന നിലയിലും 1958, 62 വര്‍ഷങ്ങളില്‍ സഗാല്ലോ ലോകകിരീടം സ്വന്തമാക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it