Flash News

ഫിഫ ക്ലബ്ബ് ലോകകപ്പ്: റയല്‍ മാഡ്രിഡ് ഫൈനലില്‍

ഫിഫ ക്ലബ്ബ് ലോകകപ്പ്: റയല്‍ മാഡ്രിഡ് ഫൈനലില്‍
X


അബുദബി: ഫിഫ ക്ലബ്ബ് ലോകകപ്പില്‍ റയല്‍ മാഡ്രിഡ് ഫൈനലില്‍. സെമി പോരാട്ടത്തില്‍ അല്‍ ജസീറയെ 2-1ന് തറപറ്റിച്ചാണ് റയലിന്റെ ഫൈനല്‍ പ്രവേശനം. സ്പാനിഷ് കരുത്തന്‍മാരെ ഞെട്ടിച്ച് 41ാം മിനിറ്റില്‍ റോമറീഞ്ഞോയിലൂടെ അല്‍ ജസീറയാണ് ആദ്യം അക്കൗണ്ട് തുറന്നത്. ആദ്യ പകുതിയില്‍ ഒരു ഗോള്‍ ലീഡ് നിലനിര്‍ത്തി പിരിഞ്ഞ അല്‍ ജസീറയെ രണ്ടാം പകുതിയിലാണ് റയല്‍ പൂട്ടിയത്. 53ാം മിനിറ്റില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയലിന് സമനില ഗോള്‍ സമ്മാനിച്ചു. മോഡ്രിക്കിന്റെ അസിസ്റ്റിലായിരുന്നു റോണാള്‍ഡോയുടെ ഗോള്‍ നേട്ടം. 81ാം മിനിറ്റില്‍ ബെന്‍സേമയെ തിരിച്ചുവിളിച്ച് ബേയ്‌ലിനെ കളത്തിലിറക്കിയ സിദാന്റെ തീരുമാനം ശരിയാണെന്ന് താരം തെളിയിച്ചു. 81ാം മിനിറ്റില്‍ ലൂക്കാസിന്റെ അസിസ്റ്റില്‍ ബേയ്ല്‍ ഗോള്‍വലതുളച്ചപ്പോള്‍ 2-1ന്റെ ജയവും റയലിനൊപ്പം നിന്നു. ഫൈനലില്‍ ഗ്രെമിയോയാണ് റയലിന്റെ എതിരാളികള്‍.
Next Story

RELATED STORIES

Share it