ഫിഫ ക്ലബ്ബ് ലോകകപ്പ്: മൂന്നാം കിരീടം തേടി ബാഴ്‌സയെത്തി

യോക്കോഹാമ (ജപ്പാന്‍): ലോകത്തെ ചാംപ്യന്‍ ഫുട്‌ബോള്‍ ക്ലബ്ബിനുള്ള ഫിഫ ക്ലബ്ബ് ലോകകപ്പില്‍ മൂന്നാം ട്രോഫി തേടി യൂറോപ്യന്‍ ജേതാക്കളായ ബാഴ്‌സലോണ ജപ്പാനിലെത്തി. ടൂര്‍ണമെന്റിന്റെ 12ാം എഡിഷനാണ് ജപ്പാനിലേത്.
നിലവിലെ യുവേഫ ചാംപ്യന്‍സ് ലീഗ് വിജയികളായ ബാഴ്‌സലോണ നേരിട്ടു സെമി ഫൈനലിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. വ്യാഴാഴ്ച ഏഷ്യന്‍ ചാംപ്യന്‍സ് ലീഗ് ജേതാക്കളും ചൈനീസ് ടീമുമായ ഗ്വാങ്ഷു എവര്‍ഗ്രാന്റെയാണ് സെമിയില്‍ ബാഴ്‌സയുടെ എതിരാളികള്‍. ക്വാര്‍ട്ടറില്‍ കോണ്‍കകാഫ് വിജയികളും മെക്‌സിക്കന്‍ ടീമുമായ ക്ലബ്ബ് അമേരിക്കയെ 2-1 ന് കീഴടക്കിയാണ് എവര്‍ഗ്രാന്റെ സെമിയിലേക്കു മുന്നേറിയത്.
നാളെ നടക്കുന്ന ആദ്യ സെമിയില്‍ കോണ്‍ബോള്‍ മേഖല വിജയികളായ അര്‍ജന്റീന ടീം റിവര്‍പ്ലേറ്റ് ആതി ഥേയ ടീം സാന്‍ഫ്രെസ് ഹിരോഷിമയെ നേരിടും. 20ന് യോക്കോഹാമയിലാണ് കലാശക്കളി.
രണ്ടു തവണ ക്ലബ്ബ് ലോകകപ്പില്‍ മുത്തമിട്ട ബാഴ്‌സ ബ്രസീല്‍ ടീം കൊറിന്ത്യന്‍ സിനൊപ്പം റെക്കോഡ് പങ്കിടുകയാണ്. ഇത്തവണ കിരീ ടം നേടിയാല്‍ ബാഴ്‌സയ്ക്ക് ചരിത്രം കുറിക്കാം.
Next Story

RELATED STORIES

Share it