Flash News

ഫിഫ കോണ്‍ഫെഡറേഷന്‍ കപ്പ് ;സെമി ഉറപ്പിക്കാതെ സമനിലയില്‍ കുരുങ്ങി ജര്‍മനിയും ചിലിയും



കസന്‍: ഫിഫ കോണ്‍ഫെഡറേഷന്‍ കപ്പ് ഫുട്‌ബോളില്‍ വ്യാഴാഴ്ച നടന്ന രണ്ട് മല്‍സരങ്ങള്‍ക്ക് സമനിലയന്ത്യം. ജര്‍മനി- ചിലി, കാമറൂണ്‍- ആസ്‌ത്രേലിയ മല്‍സരങ്ങളാണ് 1-1 എന്ന ഗോള്‍ നിലയില്‍ സമനിലയില്‍ പിരിഞ്ഞത്്. സെമി ബെര്‍ത്ത് ഉറപ്പിക്കാനുള്ള നിര്‍ണായക മല്‍സരത്തില്‍ ജര്‍മനിയും ചിലിയും സമനിലയില്‍ പിരിഞ്ഞതോടെ, അടുത്ത മല്‍സരം ഏറെ നിര്‍ണായകമായി. ബി ഗ്രൂപ്പില്‍ നിന്ന് സെമി സാധ്യത ഉറപ്പിച്ചെങ്കിലും ഇരുകൂട്ടര്‍ക്കും അടുത്ത മല്‍സരത്തില്‍ മാത്രമേ ഇത് ഉറപ്പിക്കാനാകൂ.  മല്‍സരത്തിന്റെ ആറാം മിനിറ്റില്‍ അലക്‌സിസ് സാഞ്ചസിലൂടെ വല കുലുങ്ങി. ആര്‍ട്യൂറോ വിദാലിന്റെ അസിസ്റ്റില്‍ സാഞ്ചസിലൂടെ ചിലി മുന്നിലെത്തിയപ്പോള്‍ തിരിച്ചടിക്കാന്‍ ജര്‍മനി കിണഞ്ഞു ശ്രമിച്ചു. പിന്നീട് 41ാം മിനിറ്റിലാണ് ജര്‍മനി ചിലിയന്‍ ആധിപത്യം പൊളിച്ചത്. ഹെക്ടറിന്റെ ഷോട്ട് വലയിലെത്തിച്ച് ഷ്റ്റിന്‍ഡിലാണ് ജര്‍മനിക്ക് ആശ്വാസമായ ഗോള്‍ സമ്മാനിച്ചത്. പിന്നീട് രണ്ടാംപകുതിയില്‍ പ്രതിരോധത്തില്‍ കേന്ദ്രീകരിച്ച് ഇരുടീമും ഗോള്‍ വഴങ്ങാതിരിക്കാന്‍ ശ്രമിച്ചപ്പോള്‍ മല്‍സരം സമനിലയില്‍ തന്നെ കലാശിച്ചു. ഇരുടീമുകള്‍ക്കും സമനിലയോടെ രണ്ടു മല്‍സരങ്ങളില്‍ നിന്ന് നാലു പോയന്റായി. ഒരു സമനില കൂടി നേടിയാല്‍ മതിയാകും സെമി റൗണ്ടില്‍ എത്താന്‍. ബി ഗ്രൂപ്പിലെ ആദ്യ മല്‍സരത്തില്‍ ആസ്‌ത്രേലിയക്കെതിരേ കാമറൂണാണ് ആദ്യ ഗോള്‍ നേടിയത്. വിരസമായ ആദ്യപകുതിയുടെ അവസാന നിമിഷത്തിലാണ് ആദ്യ ഗോള്‍ വീണത്. മബൂകയുടെ ലോങ്ങ് പാസ്സില്‍ നിന്ന് സമ്പോ അംഗിസ്സയാണ് ഗോള്‍ നേടിയത്. രണ്ടാം പകുതിയില്‍ കാമറൂണ്‍ അവസരം നഷ്ടപ്പെടുത്തിയപ്പോള്‍ ആസ്‌ത്രേലിയ പെനല്‍റ്റിയിലൂടെ ലക്ഷ്യം കണ്ടെത്തി. 59ാം മിനിറ്റില്‍ ഗേര്‍സ്ബാഷിനെ ഫൗള്‍ ചെയ്തതിന് ആസ്‌ത്രേലിയക്ക് അനുകൂലമായി പെനല്‍റ്റി ലഭിച്ചപ്പോള്‍ മില്ലിഗന്‍ പന്ത് കൃത്യമായി വലയിലെത്തിച്ചു. തുടര്‍ന്ന് ലീഡ് സ്വന്തമാക്കാനുള്ള ഇരുടീമിന്റെ ശ്രമങ്ങള്‍ പാഴായതോടെ മല്‍സരം സമനിലയില്‍ പിരിഞ്ഞു. ഇതോടെ ടൂര്‍ണമെന്റില്‍ ഇരൂടീമിന്റെയും നിലനില്‍പ്പ് ഭീഷണിയിലായി. അവസാന റൗണ്ട് ഗ്രൂപ്പ് മല്‍സരത്തില്‍ ശക്തരായ ചിലി, ജര്‍മനി ടീമുകളെ തോല്‍പിച്ചാല്‍ മാത്രമേ ഇരുകൂട്ടരും സെമി കാണുകയുള്ളൂ.
Next Story

RELATED STORIES

Share it