Flash News

ഫിഫ കോണ്‍ഫെഡറേഷന്‍ കപ്പ് : കിവീസിന്റെ ചിറകരിഞ്ഞ് മെക്‌സിക്കോ



കസന്‍: ഫിഫ കോണ്‍ഫെഡറേഷന്‍ കപ്പില്‍ മെക്‌സിക്കോയ്ക്ക് ആദ്യ ജയം. വാശിയേറിയ പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് മെക്‌സിക്കോ വിജയം പിടിച്ചെടുത്തത്. മെക്‌സിക്കോയ്ക്ക് വേണ്ടി റൗള്‍ ജിമ്മിന്‍സും ഒറീബ് പെരേറ്റയും വലകുലുക്കിയപ്പോള്‍ ന്യൂസിലന്‍ഡിന്റെ ആശ്വാസ ഗോള്‍ ക്രിസ് വുഡും സ്വന്തമാക്കി.ആദ്യ പകുതി കൈവിട്ട ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയാണ് ആഫ്രിക്കന്‍ ചാംപ്യന്‍മാരായ മെക്‌സിക്കോ കളി പിടിച്ചെടുത്തത്. ആദ്യ മല്‍സരത്തില്‍ ചിലിയോട് പരാജയപ്പെട്ടതിന്റെ സര്‍വ ക്ഷീണവും തീര്‍ക്കുന്ന പ്രകടനമാണ് മെക്‌സിക്കോ പുറത്തെടുത്തത്. ആദ്യ പകുതിയില്‍ ആധിപത്യം ന്യൂസിലന്‍ഡിനൊപ്പമായിരുന്നു. നീളന്‍ പാസുകളും മികച്ച പന്തടക്കവുമായി ന്യൂസിലന്‍ഡ് നിര ആദ്യ പകുതിയില്‍ മെക്‌സിക്കോയെ വെള്ളം കുടിപ്പിച്ചു. 33ാം മിനിറ്റില്‍ തന്നെ മൊറീനയെ പിന്‍വലിച്ച് കാര്‍ലോസ് സല്‍സിഡോയെ മെക്‌സിക്കോ കളത്തിലിറക്കി.ആക്രമണ ശൈലിയില്‍ ആഫ്രിക്കന്‍ കരുത്തിനെ വെല്ലുവിളിച്ച ന്യൂസിലന്‍ഡ് പട 42ാം മിനിറ്റില്‍ ലക്ഷ്യം കണ്ടു. ക്ലൈറ്റോന്‍ ലെവിസിന്റെ അസിസ്റ്റില്‍ ലഭിച്ച പന്ത് ക്രിസ് വുഡ് ലക്ഷ്യം തെറ്റാതെ വലയിലെത്തിക്കുകയായിരുന്നു. ആദ്യ പകുതിക്ക് വിസില്‍ മുഴങ്ങുമ്പോള്‍ ഒരു ഗോളിന്റെ ആധിപത്യം ന്യൂസിലന്‍ഡിനൊപ്പമായിരുന്നു.എന്നാല്‍ രണ്ടാം പകുതിയില്‍ കളിക്കളത്തില്‍  വിശ്വരൂപം പുറത്തെടുത്ത മെക്‌സിക്കോ താരങ്ങള്‍ ന്യൂസിലന്‍ഡിന് അവസരം നല്‍കാത്ത മുന്നേറ്റമാണ് കാഴ്ചവെച്ചത്. 54ാം മിനിറ്റില്‍ ജിമ്മിന്‍സിലൂടെ മെക്‌സിക്കോ ഗോള്‍ മടക്കി. മാര്‍ക്കോ ഫാബിയന്റെ മികച്ച പാസിനെ തകര്‍പ്പന്‍ ഷോട്ടിലൂടെ ജിമ്മിന്‍സ് വലയിലെത്തിക്കുകയായിരുന്നു. മല്‍സരം 1-1 സമനിലയില്‍. മല്‍സരം സമനിലയിലേക്കെത്തിയതോടെ ഇരു ടീമുകളും പ്രതിരോധം ശക്തിപ്പെടുത്തി മുന്നേറി. 72ാം മിനിറ്റില്‍ അക്വുനോയുടെയും പെരേറ്റയുടെയും കൂട്ടായ ശ്രമം ഫലം കണ്ടു. പെരേറ്റയുടെ കിടിലന്‍ ഷോട്ട് ന്യൂസിലന്‍ഡിന്റെ പ്രതിരോധ നിരയെ കീറിമുറിച്ച് ലക്ഷ്യം കണ്ടു. മെക്‌സിക്കോ 2-1 ന് മുന്നില്‍.  21 തവണ ഫ്രീ കിക്കെടുത്ത മെക്‌സിക്കോയുടെ ശ്രമങ്ങളെല്ലാം കിവീസിന്റെ പ്രതിരോധ നിരയ്ക്ക് മുന്നില്‍ നിഷ്പ്രഭമായി.പിന്നീടുള്ള സമയങ്ങളില്‍ മെക്‌സിക്കോയുടെ പ്രതിരോധത്തെ മറികടക്കാന്‍ ന്യൂസിലന്‍ഡിന് സാധിക്കാതെ വന്നതോടെ 2-1 ന് വിജയം മെക്‌സിക്കോയ്ക്ക് ഒപ്പം നിന്നു. ന്യൂസിലന്‍ഡിന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്.ന്യൂസിലന്‍ഡിന്റ 5-3-2 ശൈലിയെ തകര്‍ക്കാന്‍ 3-4-3 ശൈലിയിലാണ് മെക്‌സിക്കോ അണിനിരന്നത്. പ്രതിരോധത്തില്‍ അഞ്ച് താരങ്ങളെ അണിനിരത്തിയ ന്യൂസിലന്‍ഡിന്റെ ഗോള്‍വല കുലുക്കാന്‍ നന്നായി തന്നെ മെക്‌സിക്കോയ്ക്ക് വിയര്‍പ്പൊഴുക്കേണ്ടി വന്നു. മല്‍സരത്തില്‍ 34 ശതമാനം മാത്രമാണ് ന്യൂസിലന്‍ഡിന് പന്ത് ലഭിച്ചത്. 66 ശതമാനവും പന്ത് കൈയടക്കിവെച്ച മെക്‌സിക്കോ 22 തവണയാണ് കിവീസ് ഗോള്‍ പോസ്റ്റില്‍ പന്തെത്തിച്ചത്. 10 തവണ ന്യൂസിലന്‍ഡും മെക്‌സിക്കോ ഗോള്‍ പോസ്റ്റിനടുത്തേക്ക് പന്തെത്തിച്ചു.വിജയത്തോടെ മെക്‌സിക്കോ സെമി സാധ്യതകള്‍ സജീവമാക്കി. അടുത്ത മല്‍സരത്തില്‍ റഷ്യക്കെതിരേ സമനില നേടിയാല്‍ പോലും മെക്‌സിക്കോയ്ക്ക് സെമി ബര്‍ത്തുറപ്പിക്കാം. അതേ സമയം ആതിഥേയരായ റഷ്യക്ക് മെക്‌സിക്കോയ്‌ക്കെതിരേ വിജയിച്ചാല്‍ മാത്രമേ സെമി ഫൈനല്‍ സാധ്യതയുള്ളൂ. കരുത്തരായ പോര്‍ച്ചുഗല്ലിന് ന്യൂസിലന്‍ഡിനെതിരായ മല്‍സരത്തില്‍ സമനില നേടിയാല്‍ സെമിയിലെത്താം.
Next Story

RELATED STORIES

Share it