ഫിഫയെക്കുറിച്ചോര്‍ത്ത് നിങ്ങള്‍ അഭിമാനം കൊള്ളും: ഇന്‍ഫന്റിനോ

സൂറിച്ച്: അഴിമതിയുടെ കറപുരണ്ട ഫിഫയുടെ നഷ്ടപ്രതാപം വീണ്ടെടുക്കുമെന്നും ഫിഫയെക്കുറിച്ചോര്‍ത്ത് നിങ്ങള്‍ അഭിമാനം കൊള്ളുമെന്നും പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജിയാനി ഇന്‍ഫാന്റിനോ പറ ഞ്ഞു. സൂറിച്ചില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഏഷ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ മേധാവി സല്‍മാന്‍ ബിന്‍ ഇബ്രാ ഹിം ഖലീഫയെ വാശിയേറിയ മല്‍സരത്തില്‍ തോല്‍പ്പിച്ച ശേഷം വികാരധീനമായാണ് അദ്ദേഹം പ്രതികരിച്ചത്.
''യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ച് എനിക്ക് ഇപ്പോഴും ക്യത്യമായി മനസ്സിലാക്കാനായിട്ടില്ല. നിരവധി വികാരങ്ങളാണ് ഇപ്പോള്‍ മനസ്സിലുള്ളത്. അപ്രതീക്ഷിതമായി ലഭിച്ച ഈ അംഗീകാരത്തിന്റെ ഞെട്ടലിലും സന്തോഷത്തിലുമാണ് ഞാന്‍. കുറച്ചു ദിവസം എനിക്ക് വിശ്രമം വേണം. അതിനു ശേഷം പുതിയ റോളി ല്‍ കര്‍മനിരതനാവും''- ഇന്‍ഫ ന്റിനോ മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ മനസ്സ്തുറന്നു.
''ഫിഫയുടെ പുതിയൊരു യുഗത്തിനാണ് തുടക്കമായിരിക്കുന്നത്. പുതിയൊരു ജനറല്‍ സെക്രട്ടറിയെത്തേടുകയാണ് ഞാന്‍. ഈ വ്യക്തി യൂറോപ്പുകാരനാവണമെന്ന് എനിക്കൊരു നി ര്‍ബന്ധവുമില്ല. ഫുട്‌ബോളെന്ന ആഗോള പ്രശസ്തമായ കളിയെ നിയന്ത്രിക്കുന്ന ഫിഫയില്‍ സന്തുലിതാവസ്ഥ കൊണ്ടുവരാനാണ് ശ്രമം. അതുകൊണ്ടു തന്നെ ഏഷ്യ, ലാറ്റിനമേരിക്ക, ആഫ്രിക്ക, മധ്യഅമേരിക്ക എന്നീവിടങ്ങളില്‍ നിന്നുമുള്ള അംഗങ്ങള്‍ പരിഗണനയിലുണ്ട്.
കാര്യങ്ങള്‍ യഥാസമയത്തു തന്നെ ചെയ്തു തീര്‍ക്കുന്നതിനാണ് ഞാന്‍ മുന്‍ഗണന നല്‍കുന്നത്. ഇതിനായി ഇടതടവില്ലാതെ പ്രവര്‍ത്തിക്കേണ്ടിവരും. ഫിഫയെക്കുറിച്ചോര്‍ത്ത് ഭാവിയി ല്‍ നിങ്ങള്‍ അഭിമാനം കൊള്ളും, ഫിഫ ഫുട്‌ബോളിനുവേണ്ടി ചെയ്ത പുതിയ കാര്യങ്ങള്‍ തന്നെയാവും ഇതിനു കാര ണം''- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുവേഫയുടെ മുന്‍ പ്രസി ഡന്റ് മിഷയേല്‍ പ്ലാറ്റിനിയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഇ ന്‍ഫന്റിനോയുടെ മറുപടി ഇങ്ങനെയായിരുന്നു-ഒമ്പതു വര്‍ഷം അദ്ദേഹത്തോടൊപ്പം പ്രവ ര്‍ത്തിക്കാന്‍ എനിക്കു സാധിച്ചു. അദ്ദേഹവുമായി വളരെ അടുത്ത ബന്ധമാണ് എനിക്കുണ്ടായിരുന്നത്.
Next Story

RELATED STORIES

Share it