ernakulam local

ഫാ. ടോം ഉഴുന്നാലിന് ഹൃദ്യമായ സ്വീകരണം



കൊച്ചി: ഹിന്ദു സഹോദരങ്ങള്‍ എന്റെ മോചനത്തിനു വേണ്ടി പൂജ നടത്തി. മുസ്‌ലിം സഹോദരങ്ങള്‍ പ്രാര്‍ഥിച്ചു. എല്ലാവരുടെയും പ്രാര്‍ഥനകള്‍ക്കു നന്ദി. ജനങ്ങളുടെ സ്‌നേഹവായ്പിനു മുന്നില്‍ ഫാ. ടോം ഉഴുന്നാലില്‍ വിനയാന്വിതനായി. എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ വിശ്വാസികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ബന്ദികളില്‍ നിന്നുള്ള മോചനത്തിനു ശേഷം ആദ്യമായാണ് ഫാ. ടോം ഉഴുന്നാലില്‍ കേരളത്തില്‍ എത്തിയത്. രാവിലെ 7.10 ന്് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ അദ്ദേഹം 10 ന് എറണാകുളം മേജര്‍ ആര്‍ച്ച്ബിഷപ്‌സ് ഹൗസില്‍ എത്തി. ഇവിടെ നിന്നാണ് സെന്റ്. മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ എത്തിയത്. ഇവിടെ വിശ്വാസികളെ അഭിസംബോധന ചെയ്ത അദ്ദേഹത്തിന് പരിശുദ്ധ കന്യകാ മാതാവിന്റെ തിരുസ്വരൂപം സമ്മാനിച്ചു. തുടര്‍ന്ന് ബിഷപ്പ് ഹൗസില്‍ വാര്‍ത്താ സമ്മേളനം നടത്തി. സിപിഎം ജില്ലാ സെക്രട്ടറി പി രാജീവ്, ജിസിഡിഎ ചെയര്‍മാന്‍ സി എന്‍ മോഹനന്‍ എന്നിവര്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ ആര്‍ച്ച്ബിഷപ്‌സ് ഹൗസിലെത്തിയിരുന്നു. തുടര്‍ന്ന് വാര്‍ത്താ സമ്മേളനത്തിനു ശേഷം വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ഹൗസിലെത്തി. അവിടെ നിന്ന് ഭക്ഷണവും കഴിച്ച ശേഷം പാലായിലേക്ക് പോയി.  പാലാ ബിഷപ് മാര്‍ ജേക്കബ് മുരിക്കന്‍, സീറോ മലബാര്‍ മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ കൂരിയ, നിയുക്ത മെത്രാന്‍മാര്‍, സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, മോണ്‍. സെബാസ്റ്റിയന്‍ വടക്കുംപാടന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, രാമപുരം ഫൊറോന വികാരി റവ.ഡോ. ജോര്‍ജ് ഞാറക്കുന്നേല്‍, സീറോ മലബാര്‍ അല്‍മായ ഫോറം സെക്രട്ടറി ജോസ് വിതയത്തില്‍, ചെറുപുഷ്പ മിഷന്‍ ലീഗ് അതിരൂപത പ്രസിഡന്റ് എം വി ഷാജു, രാമപുരം ആക്ഷന്‍ കൗണ്‍സില്‍ പ്രതിനിധി ജോണ്‍ കച്ചിറമറ്റം, ഉഴുന്നാലില്‍ കുടുംബാംഗങ്ങള്‍, വൈദികര്‍, സന്യാസിനികള്‍ തുടങ്ങിയവര്‍ വിമാനത്താവളത്തില്‍ സ്വീകരിക്കാനെത്തിയിരുന്നു. വെണ്ണല ഡോണ്‍ ബോസ്‌കോ കള്‍ച്ചറല്‍ സെന്ററില്‍  റെക്ടര്‍ ഫാ. ജോയ്—സണ്‍ മുളവരിക്കലിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.ബിഷപ്പുമാരായ ജോസ് പുത്തന്‍വീട്ടില്‍, സെബാസ്റ്റിയന്‍ വാണിയപ്പുരയ്ക്കല്‍,സലേഷ്യന്‍ സഭ ബംഗളൂരു പ്രൊവിന്‍ഷ്യല്‍ ഫാ. ജോയ്‌സ് തോണിക്കുഴി, പ്രൊ ക്യുറേറ്റര്‍ ഫാ. ജോഷി പുതുവ, വൈസ് ചാന്‍സലര്‍ ഫാ. ജോര്‍ജ് കളപ്പുരയ്ക്കല്‍, പാസ്റ്ററല്‍ കോഡിനേറ്റര്‍ ഫാ. ജോസ് മണ്ടാനത്ത്, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി സിജോ പൈനാടത്ത് തുടങ്ങിയവര്‍— ആര്‍ച്ച്ബിഷപ്‌സ് ഹൗസില്‍  സ്വീകരിക്കാനെത്തിയിരുന്നു. വരാപ്പുഴ ആര്‍ച്ച്ബിഷപ്‌സ് ഹൗസില്‍ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിനൊപ്പം കെ വി തോമസ് എംപി, കെ ജെ മാക്‌സി എംഎല്‍എ, കേരള ലത്തീന്‍ സഭ വക്താവ് ഷാജി ജോര്‍ജ് തുടങ്ങിയവര്‍ സ്വീകരണത്തിനെത്തി.
Next Story

RELATED STORIES

Share it