Gulf

ഫാസിസത്തിനെതിരെ കൂട്ടായ ശ്രമം നടത്തണം. ഹുസ്സൈന്‍ സലഫി

ഫാസിസത്തിനെതിരെ കൂട്ടായ ശ്രമം നടത്തണം. ഹുസ്സൈന്‍ സലഫി
X
ദുബയ്: ഇന്ത്യയുടെ ജനാധിപത്യത്തെ അപകടപ്പെടുത്തുകയും ഇതിനെതിരെ പ്രതികരിക്കുന്നവരെ പാക്കിസ്ഥാനില്‍ പോകാന്‍ ആഹ്വാനം ചെയ്യുന്ന ഫാസിസ്റ്റുകളെ നേരിടാന്‍ എല്ലാ വിഭാഗം ജനങ്ങളും ഒറ്റക്കെട്ടായി നേരിടമെന്ന് പ്രമുഖ മുസ്ലിം പണ്ഡിതന്‍ ഹുസ്സൈന്‍ സലഫി ദുബയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇസ്ലാമിക പ്രസ്ഥാനം ഒരു രാജ്യത്തേയും മാതൃകയാക്കിയല്ല പ്രവൃത്തിക്കേണ്ടതെന്നും പ്രവാചകനെയാണ് മാതൃകാ പുരുഷനായി കാണേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ദുബയ് ഇന്റര്‍നാഷണല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡിനോടനുബന്ധിച്ച് ബുധനാഴ്ച അല്‍ വസല്‍ സ്‌പോര്‍ട് ക്ലബ്ബില്‍ വെച്ച് നടത്തുന്ന ഹുസ്സൈന്‍ സലഫിയുടെ മതം ഗുണകാംക്ഷയാണ് എന്ന വിഷയത്തില്‍ നടത്തുന്ന പ്രഭാഷണത്തെ കുറിച്ച് നടത്തുന്ന വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രാത്രി 10 മണിക്ക് ആരംഭിക്കുന്ന പ്രഭാഷത്തില്‍ പങ്കെടുക്കുന്നവര്‍ക്കായി എല്ലാ എമിറേറ്റുകളില്‍ നിന്നും സൗജന്യ ഗതാഗത സൗകര്യം ഏര്‍പ്പെടുത്തിരിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ഷമീം ഇസ്മയില്‍, ശംസുദ്ദീന്‍ അജ്മാന്‍, അബ്ദുല്‍ സലാം ആലപ്പുഴ, യൂസുഫ് മുഹമ്മദ്, അഷ്‌റഫ് പുതുശ്ശേരി, മുഹമ്മദ് അന്‍വര്‍ എന്നിവരും സംബന്ധിച്ചു.
Next Story

RELATED STORIES

Share it