ഫാഷിസ്റ്റ് ശക്തികളുടെ പരാജയം ഉറപ്പ് വരുത്തണം: കെഎംവൈഎഫ്

തിരുവനന്തപുരം: രാജ്യത്തിന്റെ ഐക്യവും സൈ്വര്യതയും തകര്‍ക്കുന്ന ഫാഷിസ്റ്റ് ശക്തികളുടെ പരാജയം ഉറപ്പുവരുത്താന്‍ മതേതരത്വവും ബഹുസ്വരതയും ആഗ്രഹിക്കുന്ന എല്ലാ വിഭാഗം ജനങ്ങളും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കെഎംവൈഎഫ് സംസ്ഥാന സമിതിയോഗം അഭ്യര്‍ഥിച്ചു.
ജനങ്ങളില്‍ വര്‍ഗീയ വൈരവും അസഹിഷ്ണുതയും വിതച്ച് രാഷ്ട്രീയലാഭം കൊയ്യുന്ന ഫാഷിസ്റ്റ് പ്രവണത തിരിച്ചറിഞ്ഞ് പ്രതിരോധിക്കാന്‍ കഴിയണം. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങള്‍ക്ക് മാതൃകയായ കേരളത്തിന്റെ മതേതര പാരമ്പര്യവും സാംസ്‌കാരിക പൈതൃകവും തകര്‍ക്കാന്‍ കച്ചകെട്ടിയിറങ്ങിയ ബിജെപി -ബിഡിജെഎസ് അവിശുദ്ധ മുന്നണിയെ കേരളീയ സമൂഹം അര്‍ഹിക്കുന്ന അവഗണനയോടെ തള്ളിക്കളയും. ഇവരുമായി രഹസ്യബന്ധത്തിന് ആര് ശ്രമിച്ചാലും കനത്തവില കൊടുക്കേണ്ടി വരും. മതേതര വോട്ടുകള്‍ ഭിന്നിപ്പിച്ച് നേട്ടം കൊയ്യാമെന്ന ഫാഷിസ്റ്റ് തന്ത്രങ്ങളെ ഇരുമുന്നണികളും മനസ്സിലാക്കി തീരുമാനങ്ങള്‍ കൈകൊള്ളണമെന്നും യോഗം അഭ്യര്‍ഥിച്ചു.
തിരുവനന്തപുരം പാളയം ജമാഅത്ത് കമ്മ്യൂണിറ്റി ഹാളില്‍ വൈസ് പ്രസിഡന്റ് കാരാളി ഇ കെ സുലൈമാന്‍ ദാരിമിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗം ജനറല്‍ സെക്രട്ടറി കടയ്ക്കല്‍ ജുനൈദ് ഉദ്ഘാടനം ചെയ്തു.
ഇലവുപാലം ഷംസുദ്ദീന്‍ മന്നാനി, എ വൈ ഷിജു തോന്നയ്ക്കല്‍, എ ആര്‍ അല്‍ അമീന്‍ റഹുമാനി, കണ്ണനല്ലൂര്‍ നാഷിദ് ബാഖവി, എ എം യൂസുഫുല്‍ ഹാദി, അസ്ഹര്‍ പുലിക്കുഴി, സക്കീര്‍ ഹുസൈന്‍ മന്നാനി, എസ് സുധീര്‍ മന്നാനി സംസാരിച്ചു.
Next Story

RELATED STORIES

Share it