kozhikode local

ഫാഷിസ്റ്റ് വിരുദ്ധ കാഴ്ചയൊരുക്കി അതിജീവന ഫിലിം ഫെസ്റ്റിവല്‍

ചേന്ദമംഗലൂര്‍: വ്യക്തിസ്വാതന്ത്ര്യങ്ങളില്‍ കൈകടത്തി രാജ്യത്ത് അസഹിഷ്ണുത വളര്‍ത്തിക്കൊണ്ടിരിക്കുന്ന ഫാഷിസ്റ്റ് ശക്തികളുടെ ഒളിയജണ്ടകളെ തുറന്നുകണിച്ച് അതിജീവന ഫിലിം ഫെസ്റ്റ്. അതിജീവന കലാസംഘം ചേന്ദമംഗലൂര്‍ ജിഎം യുപിസ്‌കൂളിലാണ് ഫിലിം ഫെസ്റ്റ് സംഘടിപ്പിച്ചത്.
2007ല്‍ രാഹുല്‍ ദൊലോതിയ സംവിധാനം ചെയ്ത പര്‍സാനിയയായിരുന്നു ഫെസ്റ്റിലെ പ്രധാന സിനിമ. ഇതു കൂടാതെ ദി റോക്കറ്റ് എന്ന മറ്റൊരു മുഴുനീള സിനിമയും ടു പ്ലസ് ടു ഈസ് ഈക്വല്‍ടു ഫൈവ്, റാം കി നാം തുടങ്ങിയ ഷോര്‍ട്ട് ഫിലിമുകളും പ്രദര്‍ശിപ്പിച്ചു. കാംപസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് പി പി മുബഷി ര്‍ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന കമ്മിറ്റിയംഗമായ നഫീസത്തുല്‍ മിസ്‌രിയ, എസ് എം റാഷിദ്, ജില്ലാ ജന. സെക്രട്ടറി പി വി റാഷിദ്, ഏരിയാ അംഗങ്ങളായ ഫാത്തിമാ സനൂന്‍, ഹാദി, മുഫീദ് സംസാരിച്ചു.
Next Story

RELATED STORIES

Share it