kozhikode local

ഫാഷിസ്റ്റ് യുഗത്തില്‍ ചലച്ചിത്രമേളകള്‍ അന്യംനിന്നുപോവും: ടി വി ചന്ദ്രന്‍

കോഴിക്കോട്്്: അഭിപ്രായസ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഫാഷിസ്റ്റ് ഭരണകൂടം നിലനില്‍ക്കുമ്പോള്‍ ഇന്ത്യയില്‍ അഭിപ്രായം പറയലിന്റെ കലയായ സിനിമയും  ചലച്ചിത്രമേളകളും അന്യംനിന്നുപോവുന്ന അവസ്ഥയാണ് ഉള്ളതെന്ന് സംവിധായകന്‍ ടി വി ചന്ദ്രന്‍. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി കൈരളി, ശ്രീ തിയേറ്ററുകളിലായി സംഘടിപ്പിക്കുന്ന  പ്രാദേശിക രാജ്യാന്തര ചലച്ചിത്രോല്‍സവം (ആര്‍ഐഎഫ്എഫ്‌കെ) യുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. അഗര്‍ത്തല വീണു കഴിഞ്ഞു.
ചെന്നൈയില്‍ ചലച്ചിത്രോല്‍സവം സന്ദിഗ്ധ ഘട്ടത്തിലാണ്. ബംഗളുരുവിലും ഭീഷണിയുണ്ട്. കൊല്‍ക്കത്തയില്‍ മമതാബാനര്‍ജിയുടെ ബലത്തില്‍ അല്‍പ്പകാലം കൂടി ചലച്ചിത്രോല്‍സവം നടന്നു എന്നുവരാം. സിനിമ അഭിപ്രായം പറയലാണ്. അതിനെ തടയുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. ഇത്തരത്തില്‍ ഇരുണ്ട കാലഘട്ടത്തില്‍ ആഴത്തിലുള്ള സിനിമകള്‍ ഉണ്ടാവണം. ചലച്ചിത്ര അക്കാദമി വര്‍ഷത്തില്‍ ഒരു സിനിമയെങ്കിലും നിര്‍മിക്കാന്‍ തയാറാവണം.  ഈ ദൗത്യം പുതിയ സംവിധായകരെ ഏല്‍പിക്കണം. തിരക്കഥ സംബന്ധിച്ചും പുതിയ അന്വേഷണങ്ങള്‍ ഉണ്ടാവേണ്ടതുണ്ടെന്നും ചന്ദ്രന്‍ പറഞ്ഞു.
സിനിമയുടെ പിന്നണിക്കാര്‍ ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ പേരില്‍ വെല്ലുവിളി നേരിടുന്നതിന് പുറമെ സിനിമയുടെ ആസ്വാദനവും വെല്ലുവിളി നേരിടുന്ന അവസ്ഥയാണുള്ളതെന്ന്് ചടങ്ങില്‍ അധ്യക്ഷത വഹിച്ച സംവിധായകന്‍ കമല്‍ പറഞ്ഞു. ഫാഷിസത്തിന്റെ കടന്നുവരവിനെതിരേ പ്രതിഷേധിക്കാനും  പ്രതിരോധിക്കാനും നമ്മള്‍ തയാറാവണമെന്നും കമല്‍ ആഹ്വാനം ചെയ്തു.
Next Story

RELATED STORIES

Share it