ernakulam local

ഫാഷിസ്റ്റ് കപട മതേതരക്കാരെചോദ്യം ചെയ്യാന്‍ വിദ്യാര്‍ഥികള്‍ മുന്നോട്ട് വരണം: കാംപസ് ഫ്രണ്ട്‌

കൊച്ചി: വര്‍ധിച്ച തോതിലുള്ള അസഹിഷ്ണുതയും വര്‍ഗീയവാദവും വെറുപ്പിന്റെ രാഷ്ട്രീയവുമാണ് ആര്‍എസ്എസ് നിയന്ത്രിത മോഡി ഗവണ്‍മെന്റ് രാജ്യത്തിന് സമ്മാനിച്ചതെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന സമിതിയംഗം ആരിഫ് ബിന്‍ സലീം. കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഫാഷിസ്റ്റ് കപട മതേതരക്കാര്‍ക്കെതിരായ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം. ഇന്ത്യയുടെ മഹത്തായ ചരിത്രത്തെ വളച്ചൊടിച്ചും വിദ്യാഭ്യാസ സംവിധാനങ്ങള്‍ കാവിവല്‍കരിച്ചും ഏറ്റവും വലിയ ഭരണഘടനയുള്ള മതേതര രാജ്യമായ ഇന്ത്യയെ സവര്‍ണ ഫാഷിസത്തിന്റെ കൈപ്പിടിയിലാക്കാനാണ് സംഘപരിവാരം ശ്രമിക്കുന്നത്. ഇത്ര അപകടകരമായ അവസ്ഥയിലും മതേതര മേലങ്കിയണിഞ്ഞ് ഫാഷിസത്തിന് വളക്കൂറുള്ള മണ്ണൊരുക്കുകയാണ്  മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ചെയ്യുന്നത്. ഇതിനെ ചോദ്യം ചെയ്യാന്‍ നാളെയുടെ പൗരന്മാരായ വിദ്യാര്‍ഥി സമൂഹം ഉയര്‍ന്ന് വരണമെന്ന് അദ്ധേഹം ആഹ്വാനം ചെയ്തു.
ജില്ലാ വൈസ് പ്രസിഡന്റ് ഫാത്തിമ അഫ്രിന്‍ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ സാഇഹ ഷിഹാബ്, ജോ.സെക്രട്ടറി ഹിബ അഖീല സംസാരിച്ചു.
ഫാഷിസ്റ്റ് അതിക്രമങ്ങളെ തുറന്ന് കാട്ടി അതിജീന കലാ സംഘം അവതരിപ്പിച്ച നാടകം 'ഉടലില്ലാത്ത മനുഷ്യര്‍'” അരങ്ങേറി.
Next Story

RELATED STORIES

Share it