ഫാഷിസ്റ്റുകള്‍ക്കെതിരേ ബംഗാള്‍ മോഡല്‍ കൂട്ടുകെട്ട് അനിവാര്യം: കെ മുരളീധരന്
BY midhuna mi.ptk29 May 2016 5:07 AM GMT
midhuna mi.ptk29 May 2016 5:07 AM GMT
തിരുവനന്തപുരം: രാജ്യമെങ്ങും വര്‍ധിച്ചുവരുന്ന വര്‍ഗീയ ഫാഷിസം ചെറുക്കുന്നതിനും മതനിരപേക്ഷ സമൂഹം ശക്തിപ്പെടുത്തുന്നതിനും പശ്ചിമബംഗാള്‍ മാതൃകയില്‍ ജനാധിപത്യശക്തികള്‍ ഒന്നിക്കേണ്ടത് അത്യാവശ്യമാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന് എംഎല്‍എ. അത്തരം സഖ്യങ്ങള്‍ അതിവിദൂരമല്ലാതെ കേരളത്തിലും രൂപപ്പെടുമെന്നും മുരളീധരന് പറഞ്ഞു. കുടപ്പനക്കുന്നില്‍ നല്കിയ സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരുമായി പരമാവധി സഹകരിച്ച് മണ്ഡലത്തിന്റെ തുടര്‍വികസന പദ്ധതികള്‍ പൂര്‍ത്തിയാക്കും. ജനങ്ങളുടെ ക്ഷേമത്തിനും പ്രാദേശിക പുരോഗതിക്കും രാഷ്ട്രീയ വിവേചനം അഭികാമ്യമല്ലെന്നും മുരളീധരന് പറഞ്ഞു. കുടപ്പനക്കുന്ന് മണ്ഡലം പ്രസിഡന്റ് മദനദേവന്‍ നായര്‍ അധ്യക്ഷനായി. ഡി സുദര്ശനന്, രാജന് ഗുരുക്കള്‍, കോട്ടമുകള്‍ സുഭാഷ്, പ്രഫ. ജോസഫ് സ്കറിയ, കിണവൂര്‍ ഹരി സംസാരിച്ചു.
Next Story
RELATED STORIES
പ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMT