kozhikode local

ഫാഷിസവും തീവ്രവാദവും ചെറുത്തു തോല്‍പ്പിക്കണം

കോഴിക്കോട്: ഭരണകൂടത്തിന്റെ ഒത്താശയോടെ രാജ്യത്ത് വര്‍ധിച്ചുവരുന്ന ഫാഷിസവും അതിനെ പ്രതിരോധിക്കാനെന്ന രൂപേണ ചില കേന്ദ്രങ്ങളില്‍ നിന്നു പ്രകടമാകുന്ന തീവ്രവാദപ്രവര്‍ത്തനങ്ങളും രണ്ടും നാടിന്റെ അഖണ്ഡതയ്ക്ക് ഭീഷണിയാണെന്നും ഇതിനെ ചെറുത്ത് തോല്‍പ്പിക്കണമെന്നു ഖാസി നാലകത്ത് മുഹമ്മദ് കോയ ഫൗണ്ടേഷന്‍ ഒമ്പതാമത് വാര്‍ഷിക പൊതുയോഗം അഭിപ്രായപ്പെട്ടു. ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂരില്‍ തന്നെ പുനസ്ഥാപിക്കുന്നതിനുവേണ്ട അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും ഖാസി നാലകത്ത് മുഹമ്മദ് കോയ ഫൗണ്ടേഷന്‍ യോഗം പ്രമേയത്തിലൂടെ കേന്ദ്രസര്‍ക്കാരിനോടാവശ്യപ്പെട്ടു. ചെയര്‍മാന്‍ ഇ വി ഉസ്്മാന്‍കോയ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായി ഇ വി ഉസ്്മാന്‍കോയ (ചെയര്‍മാന്‍), കെ പി മമ്മത്‌കോയ, പി കെ എം കോയ (വൈസ് ചെയര്‍മാന്‍മാര്‍), പി ടി ആസാദ് (ജനറല്‍ സെക്രട്ടറി), എം വി റംസി ഇസ്്മായില്‍ (ഓര്‍ഗനൈസിങ് സെക്രട്ടറി), എ വി സക്കീര്‍ ഹുസൈന്‍, പി ടി അഷ്്‌റഫ് (സെക്രട്ടറിമാര്‍), കെ പി ആലിക്കോയ (ഖജാഞ്ചി) തിരഞ്ഞെടുത്തു. സി പി മാമുക്കോയ, സി ഇ വി അബ്്ദുല്‍ ഗഫൂര്‍, വി പി മായിന്‍കോയ, എം വി മുഹമ്മദലി, എം വി റംസി ഇസ്്മായില്‍, പി ടി അഷ്്‌റഫ് സംസാരിച്ചു.
Next Story

RELATED STORIES

Share it