ഫാഷിസവും അഴിമതിയും ഇന്ത്യ നേരിടുന്ന വെല്ലുവിളി: രാജേഷ് ദീക്ഷിത്

കുറ്റിയാടി: ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഫാഷിസവും അഴിമതിയുമാണെന്ന് സമാജ്‌വാദി ദേശീയ സെക്രട്ടറി രാജേഷ് ദീക്ഷിത്ത്. ഈ വിഷയത്തില്‍ ഏകാഭിപ്രായമുള്ള സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടിയും സമാജ്‌വാദി പാര്‍ട്ടിയും ഒന്നിച്ചു നില്‍ക്കുന്ന തിരഞ്ഞെടുപ്പില്‍ ശക്തമായ മുന്നേറ്റം കാഴ്ചവയ്ക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
കുറ്റിയാടി മണ്ഡലം എസ്ഡിപിഐ-എസ്പി സഖ്യസ്ഥാനാര്‍ഥി സാബു കക്കട്ടിലിന്റെ തിരഞ്ഞടുപ്പു പൊതുയോഗം വില്യാപ്പള്ളിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അഡ്വാനിയുടെ നേതൃത്വത്തില്‍ നടന്ന രഥയാത്ര തടഞ്ഞ് ഫാഷിസത്തിന്റെ മുന്നേറ്റത്തിനു തടയിട്ട ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധേയമായ കാല്‍വയ്പു നടത്തിയ മുലായം സിങിന്റെ നേതൃത്വത്തിലുള്ള സമാജ്‌വാദി പാര്‍ട്ടിയും കുറഞ്ഞ കാലയളവില്‍ തന്നെ ദേശീയ രാഷ്ട്രീയത്തില്‍ ശക്തമായി അടയാളപ്പെടുത്തപ്പെട്ട എസ്ഡിപിഐയും ദേശീയ തലത്തില്‍ തന്നെ ഒന്നിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എസ്ഡിപിഐ കുറ്റിയാടി മണ്ഡലം പ്രസിഡന്റ് ആര്‍ എം റഹീം അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ്, എസ്പി ദേശീയ സെക്രട്ടറി ജോ ആന്റണി, നജീബ് അത്തോളി, സാലിം അഴിയൂര്‍, യൂസുഫ് അരീക്കാട്, അബ്ദു തീക്കുനി, അബുലൈസ്, മൊയ്തു വില്യാപ്പള്ളി, ഷറഫുദ്ദീന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it