malappuram local

ഫാഷിസത്തിന് താക്കീതായി പോപുലര്‍ ഫ്രണ്ട് ജനജാഗ്രതാ സദസ്സുകള്‍

നിലമ്പൂര്‍: ജാര്‍ഖണ്ഡ് മുതല്‍ ത്രിപുര വരെ, അവര്‍ നമ്മെ തേടിയെത്തും മുമ്പ് എന്ന പോപുലര്‍ഫ്രണ്ട് കാംപയിന്റെ ഭാഗമായി നടത്തിയ ജനജാഗ്രതാ സദസ്സ് ഫാഷിസ്റ്റുകള്‍ക്ക് താക്കീതായി. നിലമ്പൂര്‍ ഏരിയ നടത്തിയ സദസ്സ് ദേശീയ മനുഷ്യാവകാശ ഏകോപന സമിതി ജില്ലാ പ്രസിഡന്റ് സജാദ് വാണിയമ്പലം ഉദ്ഘാടനം ചെയ്തു.
പോപുലര്‍ഫ്രണ്ട് നിരോധനത്തിലൂടെ, ഒരു വിഭാഗത്തിന്റെ ജനാധിപത്യ രീതിയിലുള്ള പ്രവര്‍ത്തനത്തിനാണ് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അഹമ്മദ്കുട്ടി സുല്ലമി (ജമാഅത്തെ ഇസ്്‌ലാമി), മുജീബ് റഹ്്മാന്‍ മൗലവി (ഖതീബ്, സലഫി മസ്ജിദ് എരഞ്ഞിമങ്ങാട്), കെ കെ ബഷീര്‍ (എസ്ഡിപിഐ), ഉമര്‍ തൊണ്ടിയില്‍ (കോണ്‍ഗ്രസ്) സംസാരിച്ചു.
ഡിവിഷന്‍ പ്രസിഡന്റ് എന്‍ മുജീബ് അധ്യക്ഷത വഹിച്ചു. സദഖത്തുല്ല ദേവശേരി, ഷമീം, ആസിഫ് ചേര്‍ക്കയില്‍ സംസാരിച്ചു.
കുറുവ ഏരിയാ ജനജാഗ്രതാ സദസ് ചട്ടിപ്പറമ്പ് സേവന ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ഹാളില്‍ നടന്നു. ഓള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പാങ്ങില്‍ നൂറുദ്ദീന്‍ മുസ്്‌ല്യാര്‍ ഉദ്ഘാടനം ചെയ്തു. അഷ്‌റഫ് ഒളവട്ടൂര്‍ വിഷയാവതരണം നടത്തി. കെ ജാഫര്‍, കെ പി ഷറഫുദ്ദീന്‍, കെ ഷിഹാബ് സംസാരിച്ചു.
പാണക്കാട്: പോപുലര്‍ ഫ്രണ്ടിനെതിരായ ജാര്‍ഖണ്ഡ് സര്‍ക്കാരിന്റെ നിരോധന നടപടി ജനാധിപത്യ വിരുദ്ധമാണെന്നും നടപടി ഉടന്‍ പിന്‍വലിക്കണമെന്നും മലപ്പുറം ഗ്രേസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പോപുലര്‍ ഫ്രണ്ട് പാണക്കാട് ഏരിയ ജനജാഗ്രതാ സദസ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി അബ്ദുല്‍ അസീസ്, പ്രോഗ്രാം കണ്‍വീനര്‍ അഡ്വ: സ്വാദിഖ് നടുത്തൊടി, പറച്ചിക്കോട്ടില്‍ അബൂബക്കര്‍ സംസാരിച്ചു.
കൂട്ടിലങ്ങാടി:  കൂട്ടിലങ്ങാടിയില്‍ ഓള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സമിതിയംഗം അബ്ദുര്‍റഹ്്മാന്‍ ബാഖവി ഉദ്ഘാടനം ചെയ്തു. പി കെ സുജീര്‍, പി അനീസ്, എന്‍ കെ അബൂബക്കര്‍, സലാം, ശബീര്‍ കുരിക്കള്‍, സി എച്ച് ബഷീര്‍ സംസാരിച്ചു.
കാളികാവ്: വണ്ടൂര്‍ ഏരിയ കമ്മിറ്റി ജനജാഗ്രതാ സംഗമത്തില്‍ ടി കെ ഉബൈദ് വണ്ടൂര്‍ അധ്യക്ഷത വഹിച്ചു. ഇബ്രാഹീം മൗലവി വണ്ടൂര്‍, സജാദ് വാണിയമ്പലം, സിദ്ദീഖ് വണ്ടൂര്‍, ജലീല്‍ നീലാമ്പ്ര (എസ്ഡിപിഐ ജില്ലാ പ്രസിഡന്റ്), മുഹമ്മദലി വാണിയമ്പലം, ഒ പി റശീദ് വണ്ടൂര്‍, സക്കീര്‍ ഗ്രാന്റ് വണ്ടൂര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it