ഫാഷിസത്തിന് എതിരേ വിശാല ഐക്യം വേണം: ഇമാംസ് കൗണ്‍സില്‍

തിരുവനന്തപുരം: സംഘപരിവാരം രാജ്യത്ത് ഭീകരവാഴ്ച നടത്തുമ്പോള്‍ ഫാഷിസത്തിനെതിരേ വിശാലമായ സമരനിര പടുത്തുയര്‍ത്താന്‍ സന്നദ്ധമാവണമെന്ന് ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ദേശീയ പ്രസിഡന്റ് മൗലാനാ അഹ്മദ് ബേഗ് നദ്‌വി.
പൂന്തുറയില്‍ ത്രിദിന ദേശീയ പ്രതിനിധി സഭയുടെ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശീയ വൈസ് പ്രസിഡ ന്റ് കരമന അഷ്‌റഫ് മൗലവി അധ്യക്ഷത വഹിച്ചു.  പി കെ സുലൈമാന്‍ മൗലവി,  മൗലാനാ ഉസ്മാന്‍ ബേഗ് റഷാദി , മൗലാനാ ഖാലിദ് റഷാദി, മൗലാനാ ഹന്‍ളല ശൈഖ് , മൗലാനാ ജാഫര്‍ ഫൈസി , എ സി ഫൈസല്‍ മൗലവി ,   ഹാഫിസ് ഷെഫീഖ് ഖാസിമി, ഹാഫിസ് അഫ്‌സല്‍ ഖാസിമി,  അര്‍ഷദ് മുഹമ്മദ് നദ്‌വി, അബ്ദുല്‍ സലീം മൗലവി, ഹാഫിസ് ഷുഐബ് മൗലവി സംസാരിച്ചു.
Next Story

RELATED STORIES

Share it