ഫാഷിസത്തിന്എതിരേ മതേതര പൊതുവേദി ഉയര്‍ന്നുവരണം

തിരുവനന്തപുരം: ഫാഷിസത്തിനും ഏകാധിപത്യത്തിനുമെതിരേ വിശാലമായ ജനാധിപത്യ മതേതര ഇടതുപക്ഷ പൊതുവേദി ഉയര്‍ന്നുവരണമെന്നാണ് സിപിഐയുടെ അഭിപ്രായമെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബിജെപിക്ക് എതിരെയുള്ള ചെറുത്തു നില്‍പിന്റെ പൊതുവേദിയാണിത്. ഇതിനെ രാഷ്ട്രീയ സഖ്യമോ തിരഞ്ഞെടുപ്പ് മുന്നണിയായോ ചിത്രീകരിക്കേണ്ടതില്ല. തിരഞ്ഞെടുപ്പ് മുന്നണിയും ഫാഷിസത്തിന് എതിരായ പൊതുവേദിയും രണ്ടാണ്. കോണ്‍ഗ്രസ്സുമായി ഐക്യം വേണമെന്ന് ചര്‍ച്ച പാര്‍ട്ടിയില്‍ നടക്കുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. കോണ്‍ഗ്രസ് മതേതര പാര്‍ട്ടി തന്നെയാണ്. ഫാഷിസത്തിനും ഏകാധിപത്യത്തിനും എതിരായ പൊതുവേദിയെന്നാല്‍, രാഷ്ട്രീയപ്പാര്‍ട്ടികള്‍ മാത്രം ഉള്‍ക്കൊള്ളുന്നതല്ല. മതേതരത്വത്തില്‍ വിശ്വസിക്കുന്ന എല്ലാവരേയും ഉള്‍ക്കൊള്ളുന്നതാണ്. തിരഞ്ഞെടുപ്പ് സഖ്യം ഓരോ പാര്‍ട്ടിയും സ്വീകരിക്കുന്ന രാഷ്ട്രീയ സാമ്പത്തിക നയങ്ങളെ അടിസ്ഥാനപ്പെടുത്തിയതാണ്. വിശാലമായ ഐക്യവേദി രൂപപ്പെടുത്തുമ്പോള്‍ ഇടതുപക്ഷ പാര്‍ട്ടികളുടെ ഐക്യം അതില്‍ ഏറ്റവും പ്രധാനമാണ്. ഇതിനാണ് സിപിഐ മുന്‍തൂക്കം നല്‍കുന്നത്. സിപിഐയുടെ 23ാം പാര്‍ട്ടി കോണ്‍ഗ്രസ്സിന് മുന്നോടിയായുള്ള ബ്രാഞ്ച്, ലോക്കല്‍ സമ്മേളനങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. മണ്ഡലം സമ്മേളനങ്ങള്‍ക്ക് തുടക്കമായി. ആദ്യ ജില്ലാ സമ്മേളനം ഡിസംബര്‍ 16, 17 തിയ്യതികളില്‍ മലപ്പുറത്ത് നടക്കും. 2018 ജനുവരി, ഫെബ്രുവരി മാസങ്ങളിലായി ജില്ലാ സമ്മേളനങ്ങള്‍ പൂര്‍ത്തിയാവും. മാര്‍ച്ച് 14ന് മലപ്പുറത്ത് സംസ്ഥാന സമ്മേളനം നടക്കും.
Next Story

RELATED STORIES

Share it