kasaragod local

ഫാഷിസത്തിനെതിരേ പ്രതിഷേധം സംഘടിപ്പിച്ചു

നീലേശ്വരം:  വര്‍ഗീയ തീവ്രവാദങ്ങള്‍ക്കും ഫാഷിസത്തിനുമെതിരെ കലാപ്രകടനങ്ങളിലൂടെ പ്രതിഷേധിച്ച് കലാകാരന്മാര്‍. നാഷണല്‍ അസോസിയേഷന്‍ മലയാളം ആര്‍ട്ടിസ്റ്റ്‌സ് (നന്മ) ജില്ലാ കമ്മിറ്റിയാണ് മാനിഷാദ പ്രതിഷേധ കൂട്ടായ്മ ഒരുക്കിയത്.
കവി സി എം വിനയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പിനാന്‍ നീലേശ്വരം അധ്യക്ഷത വഹിച്ചു. തെരുവോര ചിത്രരചന ചിത്രകാരന്‍ ഏറംപുറം മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കെ എന്‍ കീപ്പേരി, ബാലചന്ദ്രന്‍ നീലേശ്വരം, രാമരം മുഹമ്മദ്, ജവഹര്‍ മുരളി സംസാരിച്ചു.
Next Story

RELATED STORIES

Share it