palakkad local

ഫാഷിസത്തിനെതിരേ നാട്ടൊരുമ സംഘടിപ്പിക്കും

പട്ടാമ്പി: ഫാഷിസത്തിനെതിരെ മണ്ഡലത്തിലെ വിവിധയിടങ്ങളിലായി 'നാട്ടൊരുമ' സംഘടിപ്പിക്കാന്‍ യൂത്ത്‌ലീഗ് നിയോജമകമണ്ഡലം കൗണ്‍സില്‍ യോഗം തീരുമാനിച്ചു. മുസ്‌ലിംലീഗ് ജില്ലാ സെക്രട്ടറി കെ ടി എ ജബ്ബാര്‍ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് സി എ റാസി അധ്യക്ഷത വഹിച്ചു. മുസ്‌ലിംലീഗ് നിയോജകമണ്ഡലം ട്രഷറര്‍ കെ പി എ റസാഖ്, മുസ്‌ലിം യൂത്ത്‌ലീഗ് ദേശീയകമ്മിറ്റി അംഗം അഡ്വ. കെ സി സല്‍മാന്‍, ജില്ലാ സെക്രട്ടറി സക്കരിയ കൊടുമുണ്ട, എംഎസ്എഫ് സംസ്ഥാന സെക്രട്ടറി കെ കെ എ അസീസ്, നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി കെ എ റഷീദ്, ഹനീഫ കൊപ്പം, ടി.മൂജീബ്, കെ സദഖത്തുല്ല സംസാരിച്ചു.
നിയോജകമണ്ഡലം ട്രഷററായി ഹനീഫ കൊപ്പത്തെയും വൈസ് പ്രസിഡന്റായി വി കെ സൈനുദ്ദീന്‍ പട്ടാമ്പിയെയും ജോയന്റ് സെക്രട്ടറിയായി ടി പി ഹസ്സന്‍ കുലുക്കല്ലൂരിനെയും തിരഞ്ഞെടുത്തു.
Next Story

RELATED STORIES

Share it