kozhikode local

ഫാഷിസത്തിനെതിരേ ജനകീയ പ്രതിരോധം ഉയര്‍ന്നുവരണം: സെമിനാര്‍

പേരാമ്പ്ര: രാജ്യം നേരിടുന്ന ഏറ്റവും വലിയ അപകടമായ ഫാഷിസത്തിനെതിരെ ജനകീയ പ്രതിരോധം ഉയര്‍ന്നുവരണമെന്ന് ചക്കിട്ടപാറ മണ്ഡലം കോ ണ്‍ഗ്രസ് സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘ഫാഷിസവും അക്രമരാഷ്ട്രീയവും സെമിനാര്‍ ആവശ്യപ്പെട്ടു.
ഭരണകൂടം അക്രമികള്‍ക്ക് സംരക്ഷണവും കുറ്റവാളികള്‍ക്ക് ശിക്ഷായിളവും നല്‍കുന്നത് അക്രമരാഷ്ട്രീയത്തിന് പ്രോല്‍സാഹനമാകുകയാണെന്നും സെമിനാര്‍ ചൂണ്ടിക്കാട്ടി. എതിരാളികളെ കൊന്നുതള്ളുന്ന ഫാഷിസ്റ്റ് രീതി കേരളത്തില്‍ ആവര്‍ത്തിക്കപ്പെടുകയാണെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത ചലച്ചിത്ര സംവിധായകന്‍ മൊയ്തു താഴത്ത് പറഞ്ഞു.  കല്‍ബുര്‍ഗിയെയും പന്‍സാരെയെയും ഗൗരി ലങ്കേഷിനെയും ജുനൈദിനും കൊന്നുതള്ളിയത് ഫാഷിസമെങ്കില്‍ ടി പി ചന്ദ്രശേഖരനെയും ഷുഹൈബിനെയും കൊന്നതും അതേ ഫാഷിസമാണ്.
പി ആര്‍ പ്രസന്നന്‍ അധ്യക്ഷനായി. ജോസഫ് കാരിമറ്റം വിഷാവതരണം നടത്തി. മാധ്യമപ്രവര്‍ത്തകന്‍ ഇ പി മുഹമ്മദ് മോഡറേറ്ററായി. ഡിസിസി ജനറല്‍ സെക്രട്ടറി പി വാസു, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് സാജിദ് നടുവണ്ണൂര്‍, ബിജെപി ജില്ലാ കമ്മിറ്റി അംഗം ജയപ്രകാശ് കായണ്ണ, ആര്‍എംപിഐ ജില്ലാ സെക്രട്ടറി കെ പി പ്രകാശന്‍, ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അശോകന്‍ മുതുകാട്, വി ജെ രാജപ്പന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it