wayanad local

ഫാഷിസത്തിനെതിരേ ചിത്രോല്‍സവം

കല്‍പ്പറ്റ: സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഇന്നു കല്‍പ്പറ്റയില്‍ ചിത്രോല്‍സവം സംഘടിപ്പിക്കും.
'ഫാഷിസത്തിനെതിരേ ചിത്രോല്‍സവം' എന്ന പേരിലുള്ള പരിപാടി വൈകീട്ട് നാലിന് സര്‍വീസ് സഹകരണ ബാങ്ക് പരിസരത്ത് നടക്കും. പ്രശസ്ത ചിത്രകാരന്‍ ജോസഫ് എം വര്‍ഗീസ് ഉദ്ഘാടനം ചെയ്യും. പ്രമുഖ ചിത്രകാരന്‍മാര്‍ പങ്കെടുക്കും. തുടര്‍ന്ന് ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിന്റെ 25ാം വാര്‍ഷികത്തിന്റെ ഭാഗമായി 'വെറുപ്പിന്റെ രാഷ്ട്രീയത്തിന്റെ കാല്‍നൂറ്റാണ്ട്' എന്ന വിഷയത്തില്‍ പ്രഭാഷണ പരിപാടി.
Next Story

RELATED STORIES

Share it