Idukki local

ഫാഷിസത്തിനെതിരേ ഒന്നിച്ച് നില്‍ക്കണം: സിപിഐ

പീരുമേട്: ഇന്ത്യയില്‍ ഫാഷിസ്റ്റ് ശക്തികള്‍ക്കെതിരെ ഒരുമിച്ച് നില്‍ക്കണമെന്നും മതനിരപേക്ഷ സൗഹൃദം ശക്തമാക്കണമെന്നും സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവംഗം പി പ്രസാദ്. സി പി ഐ ഏലപ്പാറ മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്ത് വലതുപക്ഷമുന്നേറ്റം നടക്കുന്നുവെന്ന വാദം അടിസ്ഥാനരഹിതമാണ്.
ലോകരാജ്യങ്ങളില്‍ ഭൂരിഭാഗവും കമ്മ്യൂണിസ്റ്റ് ചിന്താഗതിയിലേക്ക് തിരിഞ്ഞുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ അഴിമതി തുടച്ചുമാറ്റുമെന്ന പ്രഖ്യാപനവുമായി അധികാരത്തിലെത്തിയ മോഡി സര്‍ക്കാര്‍ രാജ്യത്തെ സാധാരണക്കാരായ ജനങ്ങളെ മറക്കുകയും കോണ്‍ഗ്രസിനേക്കാള്‍ വലിയ അഴിമതിയും ദൂര്‍ത്തുമായി ഭരണം നടത്തുകയാണ്. ലോകത്ത് പുറത്തു വന്ന അഴിമതിക്കാരുടെ പട്ടികയില്‍ ബിജെപി മന്ത്രിമാരടക്കം ഇടംപിടിച്ചതും ഇതിന്റെ തെളിവാണ്. ഇന്ത്യയില്‍ ഭൂരിഭാഗം വരുന്ന കര്‍ഷകരുടെ ന്യായമായ ആവശ്യങ്ങള്‍ പോലും നടപ്പിലാക്കാന്‍ മെനക്കെടാത്ത മോഡിയും കൂട്ടരും ഇന്ത്യയിലെ ശതകോടീശന്മാരുടെ ആജ്ഞാനുവര്‍ത്തികളായി മാറിയിരിക്കുകയാണെന്നും ഈ ദുര്‍ഭരണത്തിനെതിരെ ജനങ്ങള്‍ തിരിച്ചടി നല്‍കുന്ന കാലം ഏറെ വിദൂരത്തല്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
സമ്മേളനത്തില്‍ സിപിഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍,സിപിഐ സംസ്ഥാന കൗണ്‍സിലംഗം മാത്യൂ വര്‍ഗീസ്,ഇ എസ് ബിജിമോള്‍ എം എല്‍ എ,സിപിഐ അസി.സെക്രട്ടറി സി എ ഏലിയാസ്,ജോസ് ഫിലിപ്പ്,എം വര്‍ഗീസ്,റീന മാത്യൂ ,എം പി ജയദേവന്‍,ജെയിംസ് ടി അമ്പാട്ട് തുടങ്ങിയവര്‍ സംസാരിച്ചു. സമ്മേളനത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. സമ്മേളനം ഇന്ന് സമാപിക്കും.
Next Story

RELATED STORIES

Share it