thrissur local

ഫാഷിസത്തിനെതിരായ വിദ്യാര്‍ഥി കൂട്ടായ്മകള്‍ ഒറ്റക്കെട്ടാവണം : ഹൈസെക് സമ്മേളനം



ചാവക്കാട്: ഫാസിസത്തിനെതിരേ വിദ്യാര്‍ഥി കൂട്ടായ്മകള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് വിസ്ഡം ഗ്ലോബല്‍ ഇസ്‌ലാമിക് മിഷന്റെ ഭാഗമായി എംഎസ്എം തൃശൂര്‍ ജില്ലാ സമിതി തൊഴിയൂരില്‍ സംഘടിപ്പിച്ച ജില്ലാ ഹയര്‍ സെക്കന്‍ഡറി സമ്മേളനം ഹൈസെക്ക് ആവശ്യപ്പെട്ടു. വിദ്യാര്‍ഥികളില്‍ പൗര ബോധവും നീതി ബോധവും വളര്‍ത്തിയെടുക്കാന്‍ കലാലയങ്ങള്‍ക്ക് സാധിക്കണം. സാമൂഹിക ജീര്‍ണതകള്‍ക്കെതിരേ പോരാടുന്നതിനും മാന്യമായി പ്രതികരിക്കുന്നതിനും വിദ്യാര്‍ഥികള്‍ക്ക് കഴിയണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. വിദ്യാര്‍ഥി തലമുറയെ ധാര്‍മിക ബോധവും രാജ്യസ്‌നേഹവും ഉള്ളവരാക്കി വാര്‍ത്തെടുക്കുക, ആധുനിക മീഡിയകളുടെ സ്വാധീനത്താല്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ വര്‍ധിച്ചു വരുന്ന അധാര്‍മിക പ്രവര്‍ത്തനങ്ങള്‍, ലഹരി ഉപയോഗം തുടങ്ങിയവക്കെതിരേയുള്ള ബോധവല്‍ക്കരണം തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി സമ്മേളനം സംഘടിപ്പിച്ചത്. ദഅവ സമിതി ജില്ലാ പ്രസിഡന്റ് കാസിം ചൊവ്വല്ലൂര്‍പടി ഉദ്ഘാടനം ചെയ്തു. എംഎസ്എം ജില്ലാ പ്രസിഡന്റ് നിയാസ് പി എ അധ്യക്ഷത വഹിച്ചു. വിവിധ സെഷനുകളില്‍ എംഎസ്എം സംസ്ഥാന സെക്രട്ടറി നൂറുദ്ദീന്‍ സ്വലാഹി, ഹാരിസ് കായക്കൊടി, ഷാഫി സ്വബാഹി, ഷഫീക് സ്വലാഹി, ശരീഫ് കാര, സഈദ് ചാലിശ്ശേരി, വാഹിദ് മൗലവി ക്ലാസ്സെടുത്തു. എംഎസ്എം സംസ്ഥാന എക്‌സിക്യൂട്ടീവ് മെമ്പര്‍ ഡാനിഷ് കൊയിലാണ്ടി, ജില്ലാ സെക്രട്ടറി സി പി ജുനൈസ്, വൈസ് പ്രസിഡന്റ് ഇര്‍ഫാന്‍, ജില്ലാ ട്രഷറര്‍ റിഷാബ്, ജമാല്‍ പുന്നയൂര്‍ക്കുളം, മുനവര്‍ വടക്കേകാട് സംസാരിച്ചു. ഗാലോപ് വിജയികള്‍ക്കുള്ള സമ്മാന വിതരണം നൂറുദ്ധീന്‍ സ്വലാഹി നിര്‍വഹിച്ചു. ജില്ലയിലെ കുന്നംകുളം, ചാവക്കാട്, തൃശൂര്‍, കൈപ്പമംഗലം, കൊടുങ്ങല്ലൂര്‍ മേഖലകളിലെ വിവിധ കാംപസുകളില്‍ നിന്നായി ആയിരത്തിലധികം വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it