ഫാഷിസത്തിനെതിരായ വിദ്യാര്‍ഥികളുടെ ഇടപെടല്‍ പ്രതീക്ഷയേകുന്നു: സി അബ്ദുല്‍ ഹമീദ്

കണ്ണൂര്‍: ഫാഷിസത്തിനെതിരേ വിദ്യാര്‍ഥികള്‍ രംഗത്തുവരുന്നത് പ്രതീക്ഷ നല്‍കുന്നുവെന്ന് പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി അബ്ദുല്‍ ഹമീദ്. 'ഫാഷിസത്തെ ചെറുക്കുക, റിപബ്ലിക് സംരക്ഷിക്കുക' എന്ന പ്രമേയത്തില്‍ കാംപസ് ഫ്രണ്ട് സംസ്ഥാനവ്യാപകമായി നടത്തിയ കാംപയിനിന്റെ സമാപനസമ്മേളനം കണ്ണൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് അസഹിഷ്ണുതയും വര്‍ഗീയധ്രുവീകരണവും ശക്തിപ്പെടുമ്പോള്‍ കാംപസുകളില്‍നിന്നും തെരുവുകളില്‍നിന്നും ചെറുത്തുനില്‍പ്പുകള്‍ ഉയരണം. സമൂഹത്തിന്റെ ചാലകശക്തിയായി മാറാന്‍ വിദ്യാര്‍ഥികള്‍ക്കു കഴിയണമെന്നും അദ്ദേഹം പറഞ്ഞു. കാംപസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി എ റഊഫ് മുഖ്യപ്രഭാഷണം നടത്തി. വിദ്യാര്‍ഥി റാലിയോടെയാണ് കാംപയിന്‍ സമാപിച്ചത്.
സംസ്ഥാന സമിതിയംഗം മുഹമ്മദ് റിഫ അധ്യക്ഷത വഹിച്ചു. എന്‍സിഎച്ച്ആര്‍ഒ ദേശീയ സെക്രട്ടറി റെനി ഐലിന്‍, എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് കെ കെ അബ്ദുല്‍ ജബ്ബാര്‍, എഴുത്തുകാരന്‍ കെ എം വേണുഗോപാല്‍, കാംപസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ബി കെ മുഹ്‌സിന്‍, സെക്രട്ടറി നൗഫല്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it