thrissur local

ഫാഷിസത്തിനെതിരായ പ്രതിഷേധ സമരങ്ങളെ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ അടിച്ചമര്‍ത്തുന്നു: എം ഫാറൂഖ്

കുന്നംകുളം: എസ് ഡി പി ഐ കുന്നംകുളം മണ്ഡലം പ്രതിനിധിസഭ വെള്ളറക്കാട് ആസിഫ ബാനു നഗറില്‍ നടന്നു. മണ്ഡലം പ്രസിഡന്റ് ഷാഹുല്‍ ഹമീദിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിനിധി സഭ സംസ്ഥാന സമിതിയംഗം എം ഫാറൂഖ് ഉദ്ഘാടനം ചെയ്തു.
ഫാഷിസത്തിന്റെ ഇരകളായ ദലിത്, മുസ്ലിം പിന്നോക്കക്കാരുടെ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ കേന്ദ്ര സര്‍ക്കാരിനൊപ്പം ഇടതുപക്ഷ സര്‍ക്കാര്‍ മല്‍സരിക്കുകയാണെന്നും ഭരണഘടന നല്‍കുന്ന മൗലികാവകാശങ്ങളുടെ തുടര്‍ച്ചയായ ലംഘനങ്ങളില്‍ രാജ്യത്തെ ജനങ്ങള്‍ സംഭീതരായിരിക്കുകയാണെന്നും ജനങ്ങളുടെ ഒപ്പം നിന്ന് കൊണ്ട് ഫാഷിസത്തിനെതിരെ എസ്ഡിപിഐ ജനകീയ സമരമുഖങ്ങള്‍ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടും മണ്ഡലത്തിന്റെ രാഷ്ട്രീയ റിപ്പോര്‍ട്ടും യോഗത്തില്‍ അവതരിപ്പിച്ചു.
തുടര്‍ ചര്‍ച്ചയും നടന്നു. ജില്ല പ്രസിഡന്റ് പി ആര്‍ സിയാദ്, ജില്ല ഖജാഞ്ചി നിസാഫ് എന്നിവരുടെ നേതൃത്വത്തില്‍ പുതിയ മണ്ഡലം ഭാരവാഹികളെ തിരഞ്ഞെടുത്തു. സോഷ്യല്‍ ഡമോക്രസി എന്ന വിഷയത്തെ അധികരിച്ച് ജില്ല കമ്മറ്റിയംഗം ആര്‍വി ഷെഫീര്‍ ക്ലാസ്സെടുത്തു. പുതിയ മണ്ഡലം ഭാരവാഹികളായി പ്രസിഡന്റ്-കബീര്‍ പഴുന്നാന, വൈസ് പ്രസിഡന്റ്-കെആര്‍ നിഷാദ്, സെക്രട്ടറി-റാഫി താഴത്തേതില്‍, ജോയിന്റ് സെക്രട്ടറി-എ എസ് അദ്‌നാന്‍, ഖജാഞ്ചി-സൈഫുദ്ദീന്‍ തങ്ങള്‍, മണ്ഡലം കമ്മറ്റിയംഗങ്ങള്‍-എ എം തൗഫീക്ക്, സൈനുദ്ദീന്‍ ചിറ്റങ്ങ, ജില്ലാ പ്രതിനിധി സഭയിലേക്ക് വി എസ് അബുബക്കര്‍, ഷാഹുല്‍ ഹമീദ് എന്നിവരെയും തിരഞ്ഞെടുത്തു.
Next Story

RELATED STORIES

Share it