Flash News

ഫാഷിസം പടിവാതില്‍ക്കല്‍ തന്നെയുണ്ട്: എസ്.ഡി.പി.ഐ

ഫാഷിസം പടിവാതില്‍ക്കല്‍ തന്നെയുണ്ട്: എസ്.ഡി.പി.ഐ
X


കോഴിക്കോട്: ഫാഷിസത്തെ തിരഞ്ഞ് നടക്കേണ്ടതില്ലന്നും അത് പടിവാതില്‍ക്കല്‍ തന്നെയുണ്ടെന്ന മുന്നറിയിപ്പാണ് സി.പി.എം ജില്ലാ കേന്ദ്രത്തിനും സെക്രട്ടറി പി.മോഹനന്‍ മാസ്റ്റര്‍ക്കും നേരെ നടന്ന ആക്രമണത്തില്‍ നിന്നും വെളിവാകുന്നതന്ന് എസ്.ഡി.പി.ഐ ജില്ലാ ജനറല്‍ സെക്രട്ടി നെജീബ് അത്തോളി. സംഭവം ഉത്കണ്ഠയുളവാക്കുന്നത്തും അക്രമത്തിന്റെ പരിധി വ്യാപിപ്പിക്കാനുള്ള കുത്സിത ശ്രമത്തിന്റെ ഭാഗവുമാണ്.
ഡല്‍ഹിയില്‍ സീതാറാം യെച്ചൂരിക്ക് നേരെ അക്രമം നടന്നതിനു തൊട്ടടുത്ത ദിവസം തന്നെ ഇങ്ങിനെ സംഭവിച്ചത് യാദൃശ്ചികമാകാന്‍ തരമില്ല. ഒരു കേന്ദ്രവും ഒരേ മനസ്സും ഇതിനു പിറകിലുണ്ട്. വര്‍ഗീയതയുടെ ഉന്മാദ ലഹരി പ്രസരിപ്പിച്ചു അധികാരം നിലനിര്‍ത്തുന്ന നരേന്ദ്ര മോഡി പ്രധാനമന്ത്രിയായി നില നില്‍ക്കുവോളം രാജ്യത്ത് ശാന്തിയും സമാധാനവും തിരിച്ചു വരില്ല.അഭിപ്രായ വ്യത്യാസങ്ങള്‍ മറന്ന് ജനാധിപത്യ ശക്തികള്‍ സംഘപരിവാര ഫാഷിസത്തിനെതിരെ ഒരുമിക്കേണ്ട സന്ദര്‍ഭമാണിത്.

ജനകീയ പ്രതിരോധത്തെ മാറ്റി നിര്‍ത്തി ബീഫ് ഫെസ്റ്റുകള്‍ക്കും കേവലങ്ങളായ വാചോടാപങ്ങള്‍ക്കും ഫാഷിസത്തെ തടഞ്ഞു നിര്‍ത്താന്‍ കഴിയില്ലെന്ന ബാലപാഠങ്ങളാണ് ഇത്തരം സംഭവങ്ങള്‍ നല്‍കുന്നത്. സി.പി.എമ്മിനുമേല്‍ മാനസികമായി ആധിപത്യം സ്ഥാപിക്കാന്‍ സംഘപരിവാര ശക്തികള്‍ക്ക് ഇത്തരം അക്രമങ്ങള്‍ മുതല്‍ക്കൂട്ടായി മാറുന്ന സാഹചര്യം പാര്‍ട്ടി തിരിച്ചറിയുമെന്ന് കുരുന്നു. ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ അതിന്റെ ഇരകളെ കൂടി ചേര്‍ത്തു പിടിക്കാന്‍ സി.പി.എം.തയ്യാറാകണം. സംഘപരിവാര ഭീകരതക്കെതിരെയുള്ള മുന്നേറ്റത്തില്‍ ഐക്യത്തിന്റെയും ഒരുമയുടെയും കരങ്ങള്‍ സി.പി.എമ്മിനു നേരെ എസ്.ഡി.പി.ഐ നീട്ടുകയാണന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it