palakkad local

ഫാഷിസം തീന്‍മേശയില്‍ : എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍മജീദ് ഫൈസി



പാലക്കാട്: രാജ്യത്തിന്റെ നിലനില്‍പ്പിന് ആധാരമായ ജനാധിപത്യത്തേയും മേതേതര സംങ്കല്‍പ്പത്തെയും വെല്ലുവിളിക്കുന്ന ഫാഷിസം തീന്‍മേശയില്‍ എത്തിയിരിക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി. എസ്ഡിപിഐ പാലക്കാട് ജില്ലാ കമ്മിറ്റി പാലക്കാട് ഐ ടി എല്‍ റെസിഡന്‍സിയില്‍ സംഘടിപ്പിച്ച ഇഫ്ത്താര്‍ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടിയന്തിരാവസ്ഥയെ ഓര്‍മിപ്പിക്കുമാറ് നമ്മുടെ സാധാരണക്കാരന്റെ അവസാനത്തെ അത്താണിയായ നീതിന്യായ സംവിധാനങ്ങള്‍ പോലും രാഷ്ട്രീയ സ്വരൂപമാവുന്നുണ്ടോ എന്ന ആശങ്കയിലാണ് ജനം. രാജസ്ഥാന്‍ ഹൈക്കോടതിയില്‍ നിന്നും ഈയിടെയുണ്ടായ പരാമര്‍ശവും ഹാദിയ കേസിലുണ്ടായ കേരള ഹൈക്കോടതി വിധിയും നീതിയെ തടങ്കലിടുന്നതിന് സമാനമാണ്. ഇതിനെതിരെ പൊതുബോധം ഉണരണം. അദ്ദേഹം ഓര്‍മിപ്പിച്ചു.എസ് ഡി പി ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ മനോജ് കുമാര്‍, സംസ്ഥാന സെക്രട്ടറിമാരായ പി കെ ഉസ്മാന്‍, റോയ് അറക്കല്‍, സംസ്ഥാന സമിതിയംഗം ഇഎസ് കാ ജാ ഹുസൈന്‍, ജില്ലാ പ്രസിഡന്റ് എസ് പി അമീര്‍ അലി, ജനറല്‍ സെക്രട്ടറി അബൂത്വാഹിര്‍, സെക്രട്ടറി അലവി കെ ടി പൈലപ്പുറം, എന്‍ സി എച്ച് ആര്‍ ഒ സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടി , പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് നാസര്‍ മൗലവി തുടങ്ങി മാധ്യമസാമൂഹിക മേഖലയിലുള്ള വ്യക്തിത്വങ്ങള്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it