wayanad local

ഫാഷിസം തടയാന്‍ പുതുതലമുറ പ്രാപ്തരാവണം : എം സി ജോസഫൈന്‍



ചൂതുപാറ: ഫാഷിസത്തിന്റെ കടന്നുവരവ് തടയാന്‍ പുതുതലമുറയെ ചരിത്രബോധം പകര്‍ന്ന് പ്രാപത്‌രാക്കണമെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എം സി ജോസഫൈന്‍ പറഞ്ഞു. സിപിഎം നേതൃത്വത്തില്‍ ചൂതുപാറയില്‍ നടത്തിയ 'ചരിത്രക്കൂട്ടം' ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. വര്‍ഗീയതയ്ക്കും ഫാഷിസത്തിനുമെതിരേ നാടിന്റെ നാളിതുവരെയുള്ള ചെറുത്തുനില്‍പിന്റെയും മുന്നേറ്റത്തിന്റെയും ചരിത്രം ഇവര്‍ക്ക് പറഞ്ഞുകൊടുക്കണം. ജനകീയ ചരിത്ര കൂട്ടായ്മ ഇതാണ് ലക്ഷ്യമിടുന്നത്. മനുഷ്യന്റെ ഭക്ഷണത്തിന്റെ അവകാശത്തില്‍ പോലും കൈടുത്തുന്ന ഭീതിനിറഞ്ഞ അവസ്ഥയാണ് രാജ്യത്തുള്ളത്. മതസൗഹാര്‍ദം ഉള്‍പ്പടെ നിരവധി വിഷയങ്ങളില്‍ കേരളം ഇതര സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നിരവധി നേട്ടങ്ങളാണ് കേരളം കൈവരിച്ചിട്ടുള്ളത്. പുതുതലമുറ ഇത് മനസ്സിലാക്കി പ്രവര്‍ത്തിക്കണം- അവര്‍ പറഞ്ഞു. പി യു കോര അധ്യക്ഷനായിരുന്നു. പി വി വേണുഗോപാല്‍, പി ടി ഉലഹന്നാന്‍, എന്‍ കെ ജോര്‍ജ്, സി അസൈനാര്‍, വി എ അബാസ് സംസാരിച്ചു.
Next Story

RELATED STORIES

Share it