ഫാഷിസം: അസംഘടിത ഭൂരിപക്ഷംസംഘടിക്കണമെന്ന്

കൊച്ചി: രാജ്യത്തു വര്‍ധിച്ചുവരുന്ന ഫാഷിസ്റ്റ് ശക്തികള്‍ക്കെതിരേ നീതിയും സമാധാനവും ആഗ്രഹിക്കുന്ന അസംഘടിത ഭൂരിപക്ഷം സംഘടിക്കണമെന്നു ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയും ഫോറം ഫോര്‍ ഡെമോക്രസി ആന്റ് കമ്മ്യൂണല്‍ അമിറ്റി (എഫ്ഡിസിഎ) ചെയര്‍മാനുമായ ഡോ. മുഹമ്മദ് സലീം എന്‍ജിനീയര്‍. ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരുടെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് എഫ്ഡിസിഎ കേരള ചാപ്റ്റര്‍ കൊച്ചിയില്‍ സംഘടിപ്പിച്ച 'അഭിപ്രായ സ്വാതന്ത്ര്യവും ഭരണഘടനയും' എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ ഭരണഘടനയുടെ മതേതരത്വ, ജനാധിപത്യ സങ്കല്‍പങ്ങളെ തുരങ്കംവയ്ക്കുന്ന ചെറുസംഘങ്ങളുടെ പ്രവര്‍ത്തനം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ നീതിക്കും സമാധാനത്തിനുമായി നിലകൊള്ളുന്ന ഭൂരിപക്ഷ സമൂഹങ്ങള്‍ക്കാണ് ഏറ്റവും വലിയ ഉത്തരവാദിത്തം. സര്‍ക്കാരിനെയും ജനപ്രതിനിധികളെയും മനസ്സിലാക്കുന്നതിലും തിരഞ്ഞെടുക്കുന്നതിലും ഇവര്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Next Story

RELATED STORIES

Share it