Flash News

ഫാറൂഖ് കോളേജിനെതിരായ ആരോപണം: മുസ് ലിം സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള ലക്ഷ്യത്തിന്റെ ഭാഗം- കാംപസ് ഫ്രണ്ട്

ഫാറൂഖ് കോളേജിനെതിരായ ആരോപണം: മുസ് ലിം സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള ലക്ഷ്യത്തിന്റെ ഭാഗം- കാംപസ് ഫ്രണ്ട്
X
കോഴിക്കോട്: ഫാറൂഖ് കോളേജിനെതിരായ ആരോപണം മുസ് ലിം സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള ലക്ഷ്യത്തിന്റെ ഭാഗമാണെന്ന് കാംപസ് ഫ്രണ്ട്.ഈ വിവാദത്തില്‍ കാംപസ് ഫ്രണ്ടിന്റെ പൂര്‍ണ പിന്തുണ കോളേജിനും മാനേജ്‌മെന്റിനുമുണ്ടെന്നും കാംപസ് ഫ്രണ്ട് വ്യക്തമാക്കി.



വിശദമായ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് മുസ് ലിം സ്ഥാപനങ്ങളെ മനപൂര്‍വം കരിവാരിത്തെക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇതെന്ന് മനസ്സിലാവുന്നത്. മുസ് ലിം സ്ഥാപനങ്ങള്‍ക്കെതിരെ മാത്രമാണ് പലപ്പോളും ഇത്തരം വിഷയങ്ങളില്‍ എസ്.എഫ്.ഐ സമര രംഗത്തു വരാറുള്ളത്. കണ്ണൂര്‍ നിഫ്റ്റ് കോളേജില്‍ ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ വിദ്യാര്‍ത്ഥിനികള്‍ ഇന്നും സമരത്തിലാണ്. ഹാദിയ വീട്ടു തടങ്കലില്‍ കഴിഞ്ഞ സാഹചര്യം, യോഗ സെന്ററില്‍ വിദ്യാര്‍ത്ഥിനികള്‍ പീഡിപ്പിക്കപ്പെടുന്നെന്ന പരാതി ഉയര്‍ന്നപ്പോളും ഹിജാബ് ധരിക്കാനുള്ള അവകാശത്തിന് വേണ്ടി വിദ്യാര്‍ത്ഥിനികള്‍ തെരുവില്‍ ഇറങ്ങിയപ്പോളും ഒന്നുമില്ലാത്ത എസ്.എഫ്.ഐ യുടെ സ്ത്രീപക്ഷ നിലപാടിലെ ഒളിയജണ്ടകള്‍ എന്താണ് എന്നത് വ്യക്തമാണ്.
കഴിഞ്ഞ ദിവസം കോളേജിലെ വിഷയവുമായി ബന്ധപ്പെട്ട് ജില്ലാ കമ്മിറ്റിയിയുടെ പേരില്‍ വന്ന പ്രസ്താവയിലെ പരാമര്‍ശങ്ങളില്‍ പിഴവ് പറ്റിയതായി മനസ്സിലാക്കുന്നതായും കാംപസ് ഫ്രണ്ട് പറഞ്ഞു. പ്രാഥമിക ഘട്ടത്തില്‍ കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആണ് അത്തരമൊരു വാര്‍ത്തയും പ്രതികരണവും തയ്യാറാക്കിയിരുന്നത്. ഇത് സമൂഹത്തില്‍ മറ്റൊരു തലത്തില്‍ വ്യാഖ്യാനിച്ചതായി കാണുകയും അതിലെ അപാകതകള്‍ മനസ്സിലാക്കുകയും പ്രസ്തുത പത്ര വാര്‍ത്ത പിന്‍വലിക്കുകയും ചെയ്യുന്നു. ആ പ്രസ്താവനയുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളില്‍ നിന്നും എല്ലാവരും വിട്ടുനില്‍ക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായും കാംപസ് ഫ്രണ്ട് പറഞ്ഞു.
ഫാറൂഖ് കോളേജിലെ യഥാര്‍ത്ഥ പ്രശ്‌നം ഹോളി അക്രമമായിരിക്കെ, അതില്‍ നിന്നും മുഖം രക്ഷിക്കാന്‍ എസ്.എഫ്.ഐ മനപ്പൂര്‍വം കൊണ്ടുവന്ന ഇല്ലാത്ത ആരോപണങ്ങള്‍ മാത്രമാണ് ഇതെന്ന് ബോധ്യമാവുകയും ചെയ്തിട്ടുണ്ട്. ആയതുകൊണ്ട് തന്നെഫാറൂഖ് കോളേജിനൊപ്പം നില്‍ക്കുന്നു. കോളേജിനെതിരെ നടക്കുന്ന ഗൂഢാലോചനയില്‍ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും കാംപസ് ഫ്രണ്ട് കൂട്ടിച്ചേര്‍ത്തു.

https://www.facebook.com/campusfrontcalicut/posts/1605169722851900
Next Story

RELATED STORIES

Share it