kozhikode local

ഫാറൂഖ് കോളജിനെതിരായ ദുഷ്പ്രചാരണം; മീഡിയകളുടെ കപടനാട്യവും ഫാഷിസ്റ്റ് പ്രചാരണവുമെന്ന് വിദ്യാര്‍ഥികള്‍

 ഫറോക്ക്: ഫാറൂഖ് കോളജില്‍ ലിംഗ വിവേചനം നടക്കുന്നുവെന്ന രീതിയില്‍ ഒരു വിഭാഗം മീഡിയകള്‍ നടത്തുന്ന പ്രചാരണത്തിനെതിരേ വിദ്യാര്‍ഥികള്‍ കാംപസില്‍ പ്രതിഷേധ റാലിയും പ്രതിരോധ വലയവും സംഘടിപ്പിച്ചു. കോളജ് വിദ്യാര്‍ഥിയൂനിയന്റെ നേതൃത്വത്തിലാണ് ഇന്നലെ വിദ്യാര്‍ഥികളുടെ പ്രതിഷേധം അണപൊട്ടിയത്. പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒരേ ബെഞ്ചിലിരുന്ന് പഠിച്ചതിന്റെ പേരില്‍ വിദ്യാര്‍ഥികളെ കോളജില്‍ നിന്നും സസ്‌പെന്റ് ചെയ്തുവെന്നാണ് വ്യാജ വാര്‍ത്ത സൃഷ്ടിച്ചത്. ഇത് സോഷ്യല്‍ മീഡിയകളില്‍ കോളജിനെതിരേ വ്യാപകമായി പ്രചരിപ്പിക്കുകയായിരുന്നു. ഒന്നാം വര്‍ഷ ഡിഗ്രി മലയാളം പൊതു ക്ലാസില്‍ പതിവിനു വിപരീതമായി ചില വിദ്യാര്‍ഥികള്‍ രണ്ട് പ്രത്യേക ബഞ്ചുകളില്‍ ഇടകലര്‍ന്ന് തിങ്ങിയിരുന്നതിനാല്‍ ഇവരോട് അധ്യാപകന്‍ മാറിയിരിക്കാന്‍ ആവശ്യപ്പെട്ടതാണ് പ്രശ്‌നങ്ങളുടെ തുടക്കം. സംഭവത്തെ ഊതി വീര്‍പ്പിച്ച് ഇതിന്റെ പേരില്‍ തങ്ങളെ കോളജുകളില്‍ നിന്നും സസ്‌പെന്റ് ചെയതിരിക്കുകയാണെന്ന് ഇവര്‍ ചാനലുകളെ വിളിച്ച് അഭിമുഖം കൊടുത്തു.
ചാനലുകള്‍ കാര്യങ്ങള്‍ കൃത്യമായി അന്വേഷണം പോലും നടത്താതെ എക്സ്ലൂസീവ് വാര്‍ത്തയെന്ന പേരില്‍ സംപ്രേക്ഷണം ചെയ്യുകയായിരുന്നു. ഇതോടെയാണ് സോഷ്യല്‍ മീഡിയകളില്‍ ഉള്‍പ്പെടെ കോളജിനെതിരേ തല്‍പ്പര കക്ഷികള്‍ വ്യാപകമായി രീതിയില്‍ ഫാസിസ്റ്റ് പ്രചരണം ആരംഭിച്ചത്. എന്നാല്‍ വിദ്യാര്‍ഥികള്‍ ഇടകലര്‍ന്ന് ഇരുന്നത് തന്നെ ആസുത്രിത നീക്കമായിരുന്നു വെന്നാണ് മറ്റു വിദ്യാര്‍ഥികള്‍ പറയുന്നത്. കിസ് ഓഫ് ലൗ വിന്റെ പ്രവര്‍ത്തകരായ ചില വിദ്യാര്‍ഥികളാണ് സംഭവത്തിനു പിന്നിലെന്നാണ് മറ്റു വിദ്യാര്‍ഥികള്‍ പറയുന്നത്. അധ്യാപകനോട് പ്രതിഷേധിച്ച് ക്ലാസില്‍ നിന്നും പുറത്ത് പോയ എതാനും വിദ്യാര്‍ഥികളോട് രക്ഷിതാക്കളെ കൊണ്ട് വരാന്‍ കോളജ് അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെയാണ് തങ്ങളെ കോളേജില്‍ നിന്നും സസ്‌പെന്റ് ചെയ്തിരുക്കുകയാണെന്ന രീതിയില്‍ പ്രചരണം നടത്തിയത്. വിദ്യാര്‍ഥികള്‍ക്ക് വിശ്രമിക്കാനും മറ്റുമായി നിര്‍മിച്ച ഇരിപ്പിടം ലിംഗ വിവേചനത്തോടെയാണ് നിര്‍മിച്ചതെന്ന രീതിയില്‍ ഒരു മാസം മുന്‍പ് എതാനും വിദ്യാര്‍ഥികള്‍ സോഷ്യല്‍ മീഡിയ വഴി വ്യാപക ദുഷ് പ്രചരണം നടത്തിയിരുന്നു.
വിദ്യാര്‍ഥി യൂനിയന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ റാലിക്ക് കോളേജ് വിദ്യാര്‍ത്ഥി യൂനിയന്‍ ചെയര്‍മാന്‍ ഫതഹു റഹ്മാന്‍, സെക്രട്ടറി മുഹമ്മദ് റഫ്‌സല്‍, യൂ യുസി, മാരായ ഷാക്കിര്‍, ഫക്രുദ്ധീര്‍, ബഷീര്‍, നിഹാദ്, നഫ്വ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it