malappuram local

ഫാര്‍മസി അഞ്ചാം റാങ്കുകാരന് എന്‍ജിനീയറാവാന്‍ മോഹം

നഹാസ് എം നിസ്താര്‍

പെരിന്തല്‍മണ്ണ:   ഒറ്റയാള്‍ പേരാട്ടത്തിന്റെ വിജയത്തിളക്കവുമായി കുന്നപ്പള്ളി കാഞ്ഞിരുണ്ടില്‍ വീട്ടില്‍ ഇരട്ടി മധുരം. കുന്നപ്പള്ളി കളത്തിനക്കര കാഞ്ഞിരുണ്ടില്‍ മുസ്തഫയുടെ മകന്‍ മുഹമ്മദ് ഫാസിലാണ് കേരള, ഫാര്‍മസി പരീക്ഷയിലും എന്‍ജിനീയറിങ്ങ് പ്രവേശന പരിക്ഷയിലും ഇരട്ട റാങ്കിന്റെ തിളക്കം സമ്മാനിച്ചത്.
ഫാര്‍മസി പ്രവേശന പരീക്ഷയില്‍ സംസ്ഥാനത്ത് അഞ്ചാം റാങ്കും, എന്‍ജിനീയറിങ്ങില്‍ 86 റാങ്കുമാണ് നേടിയത്. പെരിന്തല്‍മണ്ണ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കുളില്‍ പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയ ഫാസില്‍ സ്വന്തം ഇഷ്ടപ്രകാരം കോട്ടക്കലില്‍ സ്വകാര്യ എന്‍ട്രന്‍സ് പരീക്ഷ പരിശീലന കേന്ദ്രത്തില്‍ ചേര്‍ന്ന്  പരിശീലനം നേടുകയായിരുന്നു. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ മലപ്പുറം പാണക്കാട്ട് സ്‌കൂളില്‍ പരീക്ഷ എഴുതി കാത്തിരുന്ന ഫാസിലിന്റെ കണക്കുകൂട്ടല്‍ തെറ്റിയില്ല.
സാധാരണ കുടുബത്തിലെ അംഗമായ ഫാസിലിന്റെ വിജയം ജോലി ആവശ്യര്‍ഥം വിദേശത്തായ പിതാവ് മുസ്തഫയ്ക്കും മാതാവ് ആമിനക്കും അഭിമാനമായി. ഫാര്‍മസിയില്‍ അഞ്ചാം റാങ്കുകാരനാണെങ്കിലും കംപ്യുട്ടര്‍ എന്‍ജിനീയറിങിന് പഠിക്കാനാണ് ഫാസിലിന്റെ മോഹം.
ഹയര്‍ സെക്കന്‍ഡറി പഠനകാലത്തുണ്ടായ മോഹമാണ് കംപ്യൂട്ടര്‍ മേഖലയില്‍ ഉയരണമെന്നതെന്ന് ഫാസില്‍ പറഞ്ഞു.  ഇരട്ട റാങ്കിനുടമയായ ഫാസിലിന്റെ വിജയം സഹോദരന്‍മാരായ ഷമീമും, ഒന്നാം ക്ലാസുകാരനായ സല്‍മാനും വീട്ടിലും നാട്ടിലും ആഘോഷമാക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it