Flash News

ഫഹദ് വധത്തിന് രണ്ടാണ്ട്; പ്രതി ജാമ്യത്തില്‍

ഫഹദ് വധത്തിന് രണ്ടാണ്ട്; പ്രതി ജാമ്യത്തില്‍
X


കാസര്‍കോട്: സ്‌കൂളിലേക്കു കൂട്ടുകാരോടൊപ്പം പോവുന്നവഴി എട്ടുവയസ്സുകാരനെ വെട്ടിക്കൊലപ്പെടുത്തിയ ദാരുണ സംഭവത്തിന് രണ്ടുവര്‍ഷമാവുന്നു. 2015 ജൂലൈ ഒമ്പതിന്റെ റമദാന്‍ ദിനത്തിലാണ് പെരിയ കല്യോട്ടിനു സമീപം കണ്ണോത്തെ ഓട്ടോഡ്രൈവര്‍ അബ്ബാസ്-ആയിഷ ദമ്പതികളുടെ മകനും കല്യോട്ട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൂന്നാംതരം വിദ്യാര്‍ഥിയുമായ ഫഹദിനെ കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിജയനെ(33) നാട്ടുകാര്‍ പിടികൂടി പോലിസിലേല്‍പിച്ചിരുന്നു.കല്യോട്ടിന് സമീപം ചാന്തന്‍മുള്ളിലാണ് സഹോദരി ഷൈലയ്ക്കും അയല്‍വാസിയായ മറ്റൊരു കൂട്ടുകാരനുമൊപ്പം സ്‌കൂളിലേയ്ക്കു പോകുമ്പോള്‍ കാടുവെട്ടാനെന്ന വ്യാജേന റോഡരികില്‍ നില്‍ക്കുകയായിരുന്ന വിജയന്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതന്‍ കൂടിയായ ഫഹദിന്റെ തലയ്ക്ക് വെട്ടിയത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ കുട്ടിക്ക് കാലിന് അസുഖമുണ്ട്. കത്തി വീശുമ്പോള്‍ ഓടി രക്ഷപ്പെടുന്നതിനിടയില്‍ വീണ ഫഹദിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ചോര പുരണ്ട കത്തിയുമായി നില്‍ക്കുകയായിരുന്ന വിജയനെ നാട്ടുകാര്‍ പിടികൂടി മരത്തില്‍ കെട്ടിയിട്ടു. പിന്നീട് ബേക്കല്‍ പോലിസിനെ വിളിച്ചുവരുത്തി കൈമാറുകയായിരുന്നു. മാനസികരോഗത്തിന് ഇയാള്‍ നേരത്തെ ചികില്‍സതേടിയിരുന്നതായി പോലിസ് പറയുന്നു. കൊലപാതകം നടത്തിയ ശേഷം പ്രതി മാനസികരോഗിയാണെന്നു വരുത്തിത്തീര്‍ക്കാന്‍ ചില നീക്കങ്ങളും നടത്തിയതായി ആരോപണമുണ്ട്. ട്രെയിനിന് ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശത്തെ തുടര്‍ന്ന് ഇയാളെ മുമ്പ് പോലിസ് പിടികൂടിയിരുന്നു. സന്ദേശം ലഭിച്ചയുടന്‍ തന്നെ ഉന്നത ഉദ്യോഗസ്ഥര്‍ കാസര്‍കോട് റെയില്‍വേ പോലിസിനോട് ഫോണ്‍ സന്ദേശം നല്‍കിയയാളെ കണ്ടെത്താന്‍ നിര്‍ദേശിക്കുകയായിരുന്നു. അന്നുതന്നെ റെയില്‍വേ പോലിസ് വിജയനെ വീട്ടില്‍വച്ച് കസ്റ്റഡിയിലെടുത്തു. കേസില്‍ 15 ദിവസം റിമാന്‍ഡില്‍ കഴിഞ്ഞ യുവാവിന് മാനസിക തകരാറുണ്ടെന്നു ബന്ധുക്കള്‍ കോടതിയെ അറിയിച്ചതിനെത്തുടര്‍ന്ന് ജാമ്യത്തില്‍ വിട്ടു. കാസര്‍കോട് റെയില്‍വേ പോലിസ് രജിസ്റ്റര്‍ ചെയ്ത ക്രൈം 56/14 നമ്പര്‍ കേസ് ഇപ്പോഴും നിലവിലുണ്ട്. എന്നും ക്രൂരമനസ്സോടെ പെരുമാറിയിരുന്ന ഇയാള്‍ ന്യൂനപക്ഷങ്ങളോട് കടുത്ത വിരോധവും വച്ചുപുലര്‍ത്തിയിരുന്നതായി സമീപവാസികള്‍ പറയുന്നു.
Next Story

RELATED STORIES

Share it