kasaragod local

ഫഹദ് വധംപ്രതിക്ക് വധശിക്ഷ നല്‍കണം: പിതാവ്‌

വിദ്യാനഗര്‍: സ്‌കൂളിലേക്ക് സഹോദരിയോടും കൂട്ടുകാരനോടൊപ്പം നടന്നുപോവുകയായിരുന്ന തന്റെ നിരപരാധിയായ മകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് പിതാവ് അബ്ബാസ് പറഞ്ഞു. പ്രതിക്ക് കോടതി വിധിച്ച ശിക്ഷ കുറവാണ്. വര്‍ഗീയ കലാപം ലക്ഷ്യമിട്ടാണ് മകനെ കൊന്നത്.
ട്രെയിനില്‍ ബോംബ് വച്ചിട്ടുണ്ടെന്ന അജ്ഞാത സന്ദേശം അയച്ചതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷനില്‍ മംഗളൂരിവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ട്രെയിന്‍ ഒരു മണിക്കൂറോളം നിര്‍ത്തി പോലിസും ഡോഗ്‌സ്‌ക്വാഡും ബോംബ് സ്‌ക്വാഡും പരിശോധന നടത്തിയിരുന്നു. ഈ സംഭവത്തില്‍ പ്രതിയെ കുറിച്ച് തെളിവ് നല്‍കിയത് താനാണെന്ന് തെറ്റിദ്ധരിച്ചാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ തന്റെ മകന്‍ ഫഹദിനെ നിഷ്ഠൂരമായി കൊലപ്പെടുത്തിയത്. കടുത്ത മുസ്്‌ലിം വര്‍ഗീയതയാണ് കൊലപാതകത്തിന് കാരണം. പ്രതിയുടെ കുടുംബം പോലും ഇയാളെ കൈയൊഴിഞ്ഞിരിക്കുകയാണ്.
സമാധാന പരമായി എല്ലാവിഭാഗങ്ങളും ജീവിക്കുന്ന നാട്ടില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യം. തലശ്ശേരിയിലെ ആര്‍എസ്എസ് ക്യാംപിലേക്ക് ഇയാള്‍ നിരവധി തവണ പോയിട്ടുണ്ട്. വൈകിട്ട് ട്രെയിന്‍ കയറി പലപ്പോഴും രാവിലെയാണ് തിരിച്ചുവരാറുള്ളത്. ഇത് ആര്‍എസ്എസ് ക്യാംപില്‍ പങ്കെടുക്കാനാണ് പോയതെന്ന സംശയം ബലപ്പെടുത്തുന്നതായും അബ്ബാസ് പറഞ്ഞു. ഹിന്ദുഐക്യവേദി നേതാവ് ശശികലയുടെ വര്‍ഗീയത ഇളക്കിവിടുന്ന പ്രസംഗത്തിന്റെ സിഡികളും പോലിസ് ഇയാളുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ കൊലപാതകത്തിലെ പ്രതിയെ അറസ്റ്റ് ചെയ്തതോടെ മറ്റൊന്നും പോലിസ് അന്വേഷിച്ചില്ല. മറ്റു തെളിവുകളും ഹാജരാക്കിയില്ല. ഇത് പ്രതിക്ക് വധശിക്ഷ വിധിക്കുന്നതിന് തടസ്സമായി. ഒമ്പതാംതരം മാത്രമേ പ്രതി വിജയകുമാര്‍ പഠിച്ചിട്ടുള്ളുവെങ്കിലും മെക്കാനിക്കല്‍ വിഭാഗത്തില്‍ ഇയാള്‍ അഗ്രഗണ്യനാണ്. മോട്ടോറുകളും മറ്റുമുണ്ടാക്കി ബൈക്ക് പോലും ഇയാള്‍ രൂപകല്‍പന ചെയ്തിട്ടുണ്ട്. തെങ്ങ് കയറ്റ തൊഴിലാളിയാണുള്ളത് തൊഴില്‍ മാത്രമാണ്. ഇയാളുടെ ബുദ്ധി അസാധാരണമാണെന്നും അബ്ബാസ് കോടതി വളപ്പില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
Next Story

RELATED STORIES

Share it