ഫഹദ് ഫാസിലിന് മുന്‍കൂര്‍ ജാമ്യം

ആലപ്പുഴ: ഒന്നരക്കോടിയോളം രൂപ വിലയുള്ള ബെന്‍സ് കാര്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തതുമായി ബന്ധപ്പെട്ടുള്ള കേസില്‍ സിനിമാതാരം ഫഹദ് ഫാസിലിന് ആലപ്പുഴ ജില്ലാ സെഷന്‍ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. കര്‍ശന ഉപാധികളോടെയാണ് ഫഹദിന് ജാമ്യം അനുവദിച്ചത്. അഞ്ചുദിവസത്തിനകം തിരുവനന്തപുരത്ത് അന്വേഷണ ഉദ്യോഗസ്ഥരുടെ മുമ്പില്‍ ചോദ്യംചെയ്യലിന് ഹാജരാവുക, അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാവുക തുടങ്ങിയ ഉപാധികളാണ് കോടതി മുന്നോട്ടുവച്ചത്. ഇന്ത്യക്ക് പുറത്തുപോവാന്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ കോടതിയുടെ അനുമതി തേടണമെന്നും ചോദ്യംചെയ്യലിനു ശേഷം 50,000 രൂപയുടെ ബോണ്ടിന്റെ അടിസ്ഥാനത്തില്‍ അടുത്ത ബന്ധുക്കളുടെ ജാമ്യത്തില്‍ വിട്ടയക്കാമെന്നും കോടതി വ്യക്തമാക്കി. നികുതിവെട്ടിക്കാന്‍ വാഹനം പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് വ്യാജരേഖ ചമച്ചു എന്ന കേസിലാണ് ഫഹദ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.
Next Story

RELATED STORIES

Share it