Flash News

ഫഹദിന്റെ ഒപ്പമഭിനയിക്കാന്‍ നടിമാരെ ആവശ്യപ്പെട്ട് വ്യാജപരസ്യം: സിംകാര്‍ഡ് വിലാസം കിട്ടി

ഫഹദിന്റെ ഒപ്പമഭിനയിക്കാന്‍ നടിമാരെ ആവശ്യപ്പെട്ട് വ്യാജപരസ്യം: സിംകാര്‍ഡ് വിലാസം കിട്ടി
X


ആലപ്പുഴ: ഫഹദ് ഫാസിലിന്റെ ബാല്യകാലചിത്രം കാണിച്ച് ഒപ്പമഭിനയിക്കാന്‍ നായികയെയും സഹനടിമാരെയും വേണമെന്ന് പരസ്യം നല്‍കിയ സിംകാര്‍ഡിന്റെ മേല്‍വിലാസം ലഭിച്ചു. കൊച്ചിയിലെ വെല്ലിങ്ടണ്‍ ഐലന്‍ഡ് കെപികെ മേനോന്‍ റോഡ് ക്വാര്‍ട്ടര്‍ ഇ 46ലുള്ള ശരത്ചന്ദ്രന്‍ എന്നയാളുടെ പേരിലാണ് സിംകാര്‍ഡ് എടുത്തിരിക്കുന്നത്. ശരത്ചന്ദ്രന്റെ അറിവോടെയാണോ പരസ്യം പ്രചരിപ്പിച്ചതെന്നു വ്യക്തമല്ല. ശരത്ചന്ദ്രന്റെ മേല്‍വിലാസം ദുരുപയോഗം ചെയ്തതാവാനുള്ള സാധ്യതതയും പോലീസ് തള്ളിക്കളയുന്നില്ല. വാട്ട്‌സാപ്പ് വഴിയും സാമൂഹ്യമാധ്യമങ്ങള്‍ വഴിയുമാണ് പരസ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. ഫഹദ് അറിയാതെയുള്ള പരസ്യം ശ്രദ്ധയില്‍ പെട്ടതോടെ ഫഹദിന്റെ പിതാവും സംവിധായകനുമായ ഫാസില്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സൗത്ത് പോലീസ് ശരത്ചന്ദ്രനെക്കുറിച്ചുള്ള വിശദവിവിരങ്ങള്‍ ശേഖരിച്ചുവരികയാണ്.

[related]
Next Story

RELATED STORIES

Share it